എസ് എസ്എല്‍സി പരീക്ഷാ ഫലം നാളെ ഉച്ചയ്ക്കു രണ്ടിന്! റിസള്‍ട്ട് കിട്ടുന്ന വെബ്‌സൈറ്റുകള്‍ അറിയാം

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം ചൊവ്വാഴ്ച പ്രഖ്യാപിക്കും. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി. രവീന്ദ്രനാഥ് റിസള്‍ട്ട് ഉച്ചയ്ക്ക് രണ്ടിന് പ്രഖ്യാപിക്കും.

ഇതോടൊപ്പം തന്നെ ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എഎച്ച്എസ്എല്‍സി എന്നീ പരീക്ഷകളുടെ ഫലവും മന്ത്രി പ്രഖ്യാപിക്കും.

കേരള സര്‍ക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ റിസള്‍ട്ട് അറിയാം. ഇതിനു പുറമെ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പിആര്‍ഡി ലൈവ് ആപ്പിലൂടെയും കൈറ്റ് വിക്ടേഴ്‌സിന്റെ സഫലം 2020 ആപ്പിലൂടെയും ഫലം അറിയാമെന്നും അറിയിപ്പുണ്ട്.

ഫലം ലഭിക്കുന്ന വെബ്‌സൈറ്റുകള്‍

മറ്റു റിസള്‍ട്ടുകള്‍ക്ക് സന്ദര്‍ശിക്കേണ്ട ലിങ്കുകള്‍

എസ്എസ്എല്‍സി (എച്ച്.ഐ) റിസള്‍ട്ട് : http://sslchiexam.kerala.gov.in
റ്റിഎച്ച്എസ്എല്‍സി (എച്ച്‌ഐ) റിസള്‍ട്ട് : http://thslchiexam.kerala.gov.in
ടിഎച്ച്എസ്എല്‍സി റിസള്‍ട്ട്: http://thslcexam.kerala.gov.in
എഎച്ച്എസ്എല്‍സി റിസള്‍ട്ട്: http://ahslcexam.kerala.gov.in

You May Also Like

Leave a Reply