Bharananganam News

വാദ്യ പ്രജാപതി പുരസ്‌കാരം ശ്രീ കലാനിലയം ഉണ്ണിക്ക്

ഭരണങ്ങാനം: ക്ഷേത്ര വാദ്യ കലാകാരന്മാരുടെ കൂട്ടായ്മയായ ശ്രീകൃഷ്ണ വാദ്യ കലാപീഠം വര്ഷാവര്ഷങ്ങളിൽ നൽകി വരുന്ന വാദ്യ പ്രജാപതി പുരസ്‌കാരം ഇത്തവണ ശ്രീ കലാനിലയം ഉണ്ണിക്ക് നൽകി ആദരിച്ചു.

ഭരണങ്ങാനം ഓശാന മൗണ്ടിൽ വച്ച് നടന്ന ശ്രീകൃഷ്ണ വാദ്യ കലാപീഠത്തിന്റെ വാർഷിക പൊതുയോഗത്തിൽ, പ്രസിഡന്റ് ശ്രീ പൂവരണി സുനിൽ മാരാരുടെ അധ്യക്ഷതയിൽ മുൻ പുരസ്‌കാര ജേതാവ് മറ്റക്കര മനു വാദ്യ പ്രജാപതി പുരസ്‌കാര സമർപ്പണം നടത്തി.

യോഗത്തിൽ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത റാങ്ക് കരസ്ഥമാക്കിയ ശ്രീകൃഷ്ണ വാദ്യ കലാപീഠത്തിന്റെ അംഗവുമായ ശ്രീ അർജുൻ ഉണ്ണികൃഷ്ണനെ മുഖ്യ അതിഥി ശ്രീ രാജേഷ് പല്ലാട്ട് ആദരിച്ചു.ചടങ്ങിൽ ഇതര പുരസ്‌കാര ജേതാക്കൾ , വാദ്യ കലാപീഠം അംഗങ്ങൾ , സ്കൂൾ ഓഫ് ടെമ്പിൾ ആർട്സിലെ വിദ്യാർഥികൾ രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.