രാമപുരം : എം ജി സർവ്വകലാശാലയിൽ നിന്നും ബി എ മലയാളം മോഡൽ 2 പരീക്ഷയിൽ ഒന്നാം റാങ്കുമായി രാമപുരം സ്വദേശിയായ ശ്രീലക്ഷ്മി രാജീവ് നാടിന് അഭിമാനമായി. രാമപുരം വെള്ളിലാപ്പിള്ളി തേവലത്തിൽ വീട്ടിൽ ശ്രീലക്ഷ്മി രാജീവിനാണ് ഒന്നാം റാങ്ക് ലഭിച്ചത്.
കൂത്താട്ടുകുളം മണിമലക്കുന്ന് റ്റി എം ജേക്കബ്ബ് മെമ്മോറിയൽ ഗവൺമെന്റ് കോളേജിലാണ് ശ്രീലക്ഷ്മി ബി എയ്ക്ക് പഠിച്ചിരുന്നത്. രാവിലെ റിസൾട്ട് വന്നിരുന്നു എങ്കിലും റാങ്ക് ലഭിച്ച വിവരം ഉച്ചകഴിഞ്ഞ് കോളേജിൽ നിന്നും അറിയിക്കുകയായിരുന്നു.
ബി എയ്ക്ക് മലയാളം തെരഞ്ഞെടുത്തിരുന്നു എങ്കിലും സംസ്കൃതത്തിന് പകരമായി ജേർണലിസം കൂടി പഠിച്ചിരുന്നു. പ്രാഥമിക വിദ്യാഭ്യാസം രാമപുരം എസ് എച്ച് ജി എച്ച് എസ്സിലും ശേഷം വിദ്യാഭ്യാസം രാമപുരം സെന്റ് അഗസ്റ്റ്യൻസ് എച്ച് എസ് എസ്സിലും തുടർന്ന് പാലാ ടീ ച്ചേഴ്സ് ട്രേനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഡി എഡ് കോഴ്സും പൂർത്തീകരിച്ച ശേഷമാണ് മണിമലക്കുന്ന് ഗവൺമെന്റ് കോളേജിൽ ചേർന്നത്.
അച്ഛനായ റ്റി റ്റി രാജീവ് റിട്ടയേർഡ് എസ് ഐയും അമ്മ ജയശ്രീ എ ബി റിട്ടയേർഡ് എച്ച് എമ്മുമാണ്. രണ്ട് മക്കളിൽ മൂത്ത സഹോദരി സ്വാതി മൂവാറ്റുപുഴ ഐഡിയൻക്രീസ് ടെക്ൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ്.