Pala News

പാലായിൽ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പ്രാദേശിക പഠനകേന്ദ്രo അരംഭിക്കണം; ഗവ: പോളിയിൽ കൂടുതൽ കോഴ്സുകളും വേണം: ആൻ്റോ പടിഞ്ഞാറേക്കര

പാലാ: പാലാ കേന്ദ്രമായി ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ റീജണൽ സെൻ്റർ ആരംഭിക്കണമെന്ന് പാലാ നഗരസഭാ ചെയർമാൻ ആൻ്റോപടിഞ്ഞാറേക്കര ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

കോട്ടയം, ഇടുക്കി ജില്ലകളിലെ മറ്റു യൂണിവേഴ്സിറ്റി റഗുലർ കോഴ്സുകളിൽ അഡ്മിഷൻ ലഭിക്കാത്ത നൂറു കണക്കായ വിദ്യാർത്ഥികൾക്ക് പ്രാദേശിക പ0ന കേന്ദ്രം വളരെ സഹായകരമാകുമെന്ന് ചെയർമാൻ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

ഇടപ്പാടിയിലെ ശ്രീ നാരായണ പഠനകേന്ദ്രത്തിനും സിവിൽ സർവീസ് പരിശീലനം നേടുന്നവർക്കും തൊഴിൽ പരീക്ഷാ പരിശീലന വിദ്യാർത്ഥികൾക്കും സഹായകരമാകുമെന്ന് ചെയർമാൻ ചൂണ്ടിക്കാട്ടി.

കൂടാതെ പാലാ ഗവ: പോളിടെക്നിക് കോളജിൽ നിലവിലുള്ള എൻജിനീയറിംഗ് ബ്രാഞ്ചുകൾക്കു പുറമെ സിവിൽ, മെക്കാനിക്കൽ, ഓട്ടോമൊബൈൽ ബ്രാഞ്ചുകളിലും പുതിയ കോഴ്സുകൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടതായി ആൻ്റോ പടിഞ്ഞാറേക്കര പറഞ്ഞു.പോളിടെക്നിക് കോളജിൽ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് മന്ദിര നിർമ്മാണ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് മന്ത്രിക്ക് മുമ്പാകെ ആവശ്യങ്ങൾ ഉന്നയിച്ചത്.

Leave a Reply

Your email address will not be published.