കൊല്ലപ്പള്ളി സൈമൺസ് പ്രട്രോളിയമെന്ന കൊല്ലപ്പള്ളിയിലെ ഇന്ത്യനോയിൽ കോർപ്പറേഷനു കീഴിൽ പ്രവർത്തിക്കുന്ന പമ്പിൽനിന്ന് മായം ചേർന്ന പെട്രോൾ ലഭിച്ചു എന്നാരോപിച്ചു സോഷ്യൽ മീഡിയയിൽ വ്യാജപ്രചരണം നടത്തിയ സിപിഎം കൊടുമ്പിടി ബ്രാഞ്ച് സെക്രട്ടറി രാജു ഇല്ലിമ്മൂട്ടിലിനെതിരെ പമ്പ് അധികൃതർ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
പാർട്ടി ഫണ്ടിലേക്ക് പിരിവു നൽകാത്തതിന്റെ പേരിൽ ചെറുകിട വ്യാപാരികളെ ഭീഷണിപെടുത്തുകയും സ്ഥാപനങ്ങൾക്ക് എതിരെ വ്യാജപ്രചാരണം നടത്തുന്നതും കോവിഡ് കാലത്തുപോലും വ്യാപകമായി പണപ്പിരിവ് നടത്തി ജനങ്ങളെയും കച്ചവടക്കാരെയും ബുദ്ധിമുട്ടിക്കുകയും പണം നൽകിയില്ലെങ്കിൽ ഭീഷണി പെടുത്തുന്നതും ഇയാളുടെ പതിവ് രീതിയാണ്.
ഡി വൈ എഫ് ഐ പ്രവർത്തകനെ മര്‍ദ്ദിക്കാൻ കൂട്ടുനിൽക്കുകയും മദ്യപിച്ച് ഫോണിലൂടെ സ്ത്രീകളോട് മോശമായി സംസാരിക്കുന്നതടക്കം നിരവധി പരാതിയാണ് ഇയാൾക്കെതിരെ പ്രദേശവാസികൾ ഉന്നയിക്കുന്നത്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19