Main News

കോട്ടയം ജില്ലയിൽ സ്‌കൂൾ വിദ്യാർഥികൾക്ക് കോവിഡ് വാക്‌സിൻ നൽകുന്നതിനായി ജൂൺ ഏഴു മുതൽ 10 വരെ സ്‌കൂളുകളിൽ പ്രത്യേക ക്യാമ്പ്

കോട്ടയം: ജില്ലയിലെ സ്‌കൂൾ വിദ്യാർഥികൾക്ക് കോവിഡ് വാക്‌സിൻ നൽകുന്നതിനായി ജൂൺ ഏഴു മുതൽ 10 വരെ സ്‌കൂളുകളിൽ പ്രത്യേക ക്യാമ്പ് നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അറിയിച്ചു. ഇതുവരെ വാക്സിൻ സ്വീകരിക്കാത്ത എല്ലാ കുട്ടികൾക്കും സ്‌കൂളുകളിൽവച്ച് വാക്സിൻ നൽകാനുള്ള മുന്നൊരുക്കം ആരോഗ്യസ്ഥാപനങ്ങൾ നടത്തിയിട്ടുണ്ട്.

വാക്സിൻ സ്വീകരിക്കാൻ അർഹരായ കുട്ടികളിൽ ഇതുവരെ വാക്സിൻ സ്വീകരിക്കാത്തവരുടെ പട്ടിക ജൂൺ ആറിനകം സ്‌കൂൾ മേധാവികൾ തയാറാക്കണം. പ്രദേശത്തെ ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ട് സ്‌കൂളിൽ ജൂൺ 10 നകം ക്യാമ്പ് സംഘടിപ്പിച്ച് ഇവർക്ക് വാക്സിനേഷൻ നൽകുന്നതു പൂർത്തീകരിക്കണം.

കുട്ടികൾ വാക്സിനേഷന് എത്തുന്നതിനു മുമ്പ് www.cowin.gov.in എന്ന പോർട്ടലിൽ ആധാർ മൊബൈൽ നമ്പർ, ആധാർ എന്നീ വിവരങ്ങൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാനും അല്ലെങ്കിൽ വാക്സിനേഷൻ സമയത്ത് ആധാർ കാർഡ് കൊടുത്തുവിടാനും മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും ഡി.എം.ഒ. അറിയിച്ചു.

Leave a Reply

Your email address will not be published.