ഈരാറ്റുപേട്ട: ഹൈദ്രാബാദിൽ നടന്ന ദക്ഷിണേന്ത്യ ഖുർആൻ ഹിഫ്ള് മത്സരത്തിൽ രണ്ടാം റാങ്ക് നേടിയത് ഈരാറ്റുപേട്ട കാരയ്ക്കാട് പാറയിൽ മുഹമ്മദ് ഫൈസലിന്റെ മകൻ ഹാഫിസ് അബ്ദുൽ ബാസിത്ത് (13).


കായങ്കുളം ഹസനിയ അറബി കോളേജിൽ ഹിഫ്ള് പൂർത്തിയാക്കി ഒന്നാം റാങ്ക് നേടിയതിന് പിന്നാലെയാണ് ഇന്നലെ ഹൈദ്രാബാദിൽ നടന്ന ദക്ഷിണേന്ത്യൻ ഖുർആൻ ഹിഫ്ള് മത്സരത്തിൽ പങ്കെടുത്ത് രണ്ടാം റാങ്ക് നേടിയത്.
