കേരളത്തിലെ ശബ്ദ കലാകാരന്മാരുടെ കൂട്ടായ്മയായ “നാവ് ” എന്ന സംഘടന നെല്ലിക്കുഴി ഗവ: ഹൈസ്ക്കൂളിൽ നിന്ന് ഉന്നത വിജയം നേടിയവരേയും Full A+ നേടിയവരേയും 24 Student tv യിലെ വാർത്ത അവതാരകരേയും അനുമോദിക്കുന്ന ചടങ്ങ് നെല്ലിക്കുഴിയിൽ സംഘടിപ്പിച്ചു.
സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് വിഴിക്കത്തോട് ജയകുമാർ അധ്യക്ഷത വഹിച്ച അനുമോദന സമ്മേളനത്തിൽ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ ,നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. മജീദ്, ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലീം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.എ മുഹമ്മദ്, സി.പി.ഐ എം നെല്ലിക്കുഴി ലോക്കൽ സെക്രട്ടറി ഹസൈനാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അലി പടിഞ്ഞാറേച്ചാലിൽ തുടങ്ങിയവർ പങ്കെടുത്തു.
സംഘടനയുടെ സംസ്ഥാന ട്രഷറർ അശ്വതി മധു മുഖ്യ പ്രഭാഷണവും സ്കൂൾ HM ശാന്ത പി അയ്യപ്പൻ, PTA പ്രസിഡന്റ് അലി നെല്ലിക്കുഴി എന്നിവർ ആശംസകളും അർപ്പിച്ചു. ഷറഫ് നെല്ലിക്കുഴി സ്വാഗതവും അബു പാറയിൽ കൃതജ്ഞതയും രേഖപ്പെടുത്തിയ വേദിയിൽ മുഖ്യ ആകർഷണമായി പ്രശസ്ത കവി K.K വിശ്വംഭരന്റെ കവിതാലാപനവും നടന്നു.