മലയാളി നഴ്‌സ് റിയാദില്‍ മരിച്ച സംഭവം; ദുരൂഹതയുണ്ടെന്ന് കുടുംബം, ആശുപത്രിയുടെ പീഡനം മൂലമെന്ന് ആരോപണം

കോട്ടയം: മലയാളി നഴ്‌സ് റിയാദില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബം. റിയാദ് അല്‍ജസീറ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ആര്‍പ്പൂക്കര സ്വദേശി സൗമ്യ നോബിള്‍ ആണ് കഴിഞ്ഞ ദിവസം റിയാദില്‍ ആശുപത്രിക്കു സമീപമുള്ള ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.

മരണത്തില്‍ ആശുപത്രി മാനേജ്‌മെന്റിന് പങ്കുണ്ടെന്ന് വീട്ടുകാര്‍ ആരോപിച്ചു. ആശുപത്രിയുടെ ചില പ്രവര്‍ത്തനത്തെ സംബന്ധിച്ച് സൗമ്യ പരാതി നല്‍കിയിരുന്നുവെന്നും ഇതിന്റെ പേരില്‍ സൗമ്യ കടുത്ത മാനസിക പീഡനം നേരിട്ടിരുന്നതായും ഭര്‍ത്താവ് നോബിള്‍ വെളിപ്പെടുത്തി.

ആശുപത്രി മാനേജ്‌മെന്റിന്റെയും ഡോക്ടര്‍മാരുടെയും പീഡനത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് സൗമ്യയെ ആശുപത്രി ഹോസ്റ്റലിന്റെ ഗോവണിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതായി വീട്ടില്‍ വിവരം എത്തുന്നത്.

മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് തന്നോട് വിഡിയോ കോളില്‍ സൗമ്യ സംസാരിച്ചിരുന്നുവെന്നും നോബിള്‍ വെളിപ്പെടുത്തി.

ആശുപത്രിയുടെ പ്രവര്‍ത്തനത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി ഏഴ്മാസം മുന്‍പ് സൗമ്യ പരാതി നല്‍കിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.

ആശുപത്രിയിലെ പീഡനങ്ങള്‍ സംബന്ധിച്ച് എംബസിക്കും റിയാദിലെ തൊഴില്‍ വകുപ്പിനും സൗമ്യ പരാതി നല്‍കിയിരുന്നു. താന്‍ മരിച്ചാല്‍ ഉത്തരവാദി ആശുപത്രിയിലെ ഡോക്ടര്‍മാരും മാനേജ്‌മെന്റുമാണെന്നും സൗമ്യ ചൊവ്വാഴ്ച ഇമെയിലിലൂടെ എംബസിയെയും അറിയിച്ചിരുന്നു.

മരണത്തിലെ ദുരൂഹത നീക്കാനും മൃതദേഹം നാട്ടിലെത്തിക്കാനും സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ സഹായം തേടിയിരിക്കുകയാണ് കുടുംബം. മൂന്നര വയസുള്ള മകന്‍ ക്രിസ് നോബിളിനൊടൊപ്പം നാട്ടിലാണ്. ആര്‍പ്പൂക്കര ചക്കുഴിയില്‍ ജോസഫ് എല്‍സമ്മ ദമ്പതികളുടെ മകളാണ് സൗമ്യ.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: