മദ്യപാനം ചോദ്യംചെയ്തു; അരുവിക്കരയില്‍ 72-കാരിയെ മകന്‍ മര്‍ദിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം: അരുവിക്കരയില്‍ 72 വയസ്സുകാരിയെ മദ്യലഹരിയില്‍ മകന്‍ മര്‍ദിച്ച് കൊലപ്പെടുത്തി. അരുവിക്കര കച്ചാണിയില്‍ താമസിക്കുന്ന നന്ദിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ ഷിബു(48)വിനെ അരുവിക്കര പോലീസ് അറസ്റ്റ് ചെയ്തു.

ഡിസംബര്‍ 24ന് രാത്രി 11.30-ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. മര്‍ദനമേറ്റ് അമ്മ കൊല്ലപ്പെട്ടതോടെ ഷിബു തന്നെയാണ് അമ്മ മരിച്ചെന്ന വിവരം പോലീസില്‍ അറിയിച്ചത്.

Advertisements

തുടര്‍ന്ന് പോലീസെത്തി പരിശോധിച്ചപ്പോള്‍ നന്ദിനിയുടെ മുഖത്ത് മര്‍ദനമേറ്റ പാടുകള്‍ കണ്ടെത്തി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും മര്‍ദനമേറ്റതാണ് മരണകാരണമെന്ന് വ്യക്തമായതോടെ ഷിബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

മാനസികാസ്വാസ്ഥ്യമുള്ള ഷിബു നേരത്തെ പട്ടാളത്തിലായിരുന്നു. ദിവസവും മദ്യപിച്ച് വരുന്നത് അമ്മ ചോദ്യംചെയ്തതാണ് മര്‍ദിക്കാന്‍ കാരണമായതെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി.

14 വര്‍ഷം സൈന്യത്തില്‍ ജോലിചെയ്ത ഷിബു ചില കേസുകള്‍ കാരണം നാട്ടിലേക്ക് വന്നെന്നാണ് വിവരം. ഷിബുവും അമ്മയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഭാര്യ നേരത്തെ തന്നെ ഇയാളെ ഉപേക്ഷിച്ചു പോയിരുന്നു. പ്രതിയെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

You May Also Like

Leave a Reply