General News

എല്ലാ കുടുംബങ്ങളിലും കുടിവെള്ളം ഉറപ്പാക്കും : റോഷി അഗസ്റ്റിന്‍

പാറത്തോട് : 2024 ഓടുകൂടി എല്ലാ കുടുംബങ്ങളിലും കുടിവെള്ളം എത്തിക്കാന്‍വേണ്ടി ജലജീവന്‍ മിഷന്‍റെയും ജലനിധിയുടെയും ഭൂജലവകുപ്പിന്‍റെയും നേതൃത്വത്തില്‍ കുടിവെള്ള പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍.

കേരള സര്‍ക്കാരിന്‍റെ 100 ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി ഭൂജലവകുപ്പിന്‍റെ പ്ലാന്‍ ഫണ്ടില്‍നിന്നും അനുവദിച്ച 31 ലക്ഷം രൂപയും, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. സാജന്‍ കുന്നത്തിന്‍റെ നിര്‍ദ്ദേശപ്രകാരം ബ്ലോക്ക് പഞ്ചായത്തില്‍നിന്നും അനുവദിച്ച 5 ലക്ഷം രൂപയും വിനിയോഗിച്ച് പൂര്‍ത്തിയാക്കിയ പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ പാറത്തോട് ഗ്രാമപഞ്ചായത്ത് 6, 7 വാര്‍ഡുകളിലെ സ്നേഹദീപം-മഹാത്മാനഗര്‍ കുഴല്‍കിണര്‍ കുടിവെള്ള പദ്ധതി ഉദ്ഘാടം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ആന്‍റോ ആന്‍റണി എം.പി. മുഖപ്രഭാഷണം നടത്തി. ഭൂജലവകുപ്പ് ഹൈഡ്രോജിയോളജിസ്റ്റ് എ.ജി ഗോപകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്ക് ചെയര്‍മാന്‍ ജോര്‍ജ്ജുകുട്ടി ആഗസ്തി, പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, വിജയമ്മ വിജയലാല്‍, ജില്ലാപഞ്ചായത്തംഗം പി.ആര്‍. അനുപമ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അഡ്വ. സാജന്‍കുന്നത്ത് , റ്റി.ജെ മോഹനന്‍, ഭൂജലവകുപ്പ് സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ വിമല്‍രാജ് എസ്. പാറത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജിജിമോള്‍ ഫിലിപ്പ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ജോണിക്കുട്ടി മഠത്തിനകം, സോഫി ജോസഫ് , ഷേര്‍ളി വര്‍ഗീസ്, കെ.കെ. ശശികുമാര്‍, കെ.യു. അലിയാര്‍, സിന്ധു മോഹന്‍, സുജീലന്‍ കെ.പി., റ്റി.രാജന്‍, വ്യാപാരി വ്യവസായി ഏകോപനസമിതി പാറത്തോട് യൂണിറ്റ് പ്രസിഡന്‍റ് കെ.എ. അബ്ദുള്‍ അസീസ്, കേരളാകോണ്‍ഗ്രസ് (എം) മണ്ഡലം പ്രസിഡന്‍റ് കെ.ജെ. തോമസ് കട്ടയ്ക്കല്‍, കോണ്‍ഗ്രസ് ഐ മണ്ഡലം പ്രസിഡന്‍റ് മുഹമ്മദ് ഹനീഫ, സ്നേഹദീപം ജനകീയ ജലവിതരണ പദ്ധതി പ്രസിഡന്‍റ് സിബിച്ചന്‍ ഇടമുളക്കല്‍, സ്നഹേദീപം ജനകീയ ജലവിതരണ പദ്ധതി കണ്‍വീനര്‍ വിനോദ് പി.എസ്. പൂതക്കുഴിയില്‍, ഭൂജലവകുപ്പ് ജില്ലാ ആഫീസര്‍ എസ് സന്തോഷ്, വിനോദ് പി.എസ്. പൂതക്കുഴിയില്‍, സിബിച്ചന്‍ ഇടമുളയ്ക്കല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.