തിടനാട് പഞ്ചായത്തില്‍ പൊതുകളിസ്ഥലം എന്ന ആവശ്യവുമായി എസ്എംവൈഎം

തിടനാട്: ഗ്രാമപഞ്ചായത്തിന് പൊതുവായ ഒരു കളിസ്ഥലം എന്ന ആവശ്യം മുന്‍നിര്‍ത്തി നിവേദനം സമര്‍പ്പിച്ച് എസ് എം വൈ എം യൂണിറ്റുകള്‍. ചെമ്മലമറ്റം, ചേറ്റുതോട്, തിടനാട്, വാരിയാനിക്കാട് യൂണിറ്റുകള്‍ സംയുക്തമായാണ് നിവേദനം സമര്‍പ്പിച്ചത്.

തിടനാട് പ്രദേശത്ത് ഉള്ള യുവജനങ്ങളുടെ ഒരു പ്രധാന ആവശ്യമായി മാറിയിരിക്കുകയാണ് പൊതു കളിസ്ഥലം. കായിക മേഖലയില്‍ അഭിരുചിയുള്ള ധാരാളം യുവജനങ്ങള്‍ പഞ്ചായത്ത് പരിധിയില്‍ ഉണ്ട്.

Advertisements

യുവജനങ്ങളുടെ കായിക അഭിരുചി പ്രോത്സാഹിപ്പിക്കുക അത്യാവശ്യമാണ്. ഈ ആവശ്യം മുന്നില്‍കണ്ടാണ് നിവേദനം യൂണിറ്റ് ഭാരവാഹികള്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വിജി ജോര്‍ജിന് കൈമാറിയത്.

യൂണിറ്റുകളെ പ്രതിനിഥീകരിച്ചു ജോയല്‍ കൊച്ചിറ്റത്തോട്ട്, ജോസഫ് കിണറ്റുകര, ലിന്‍സണ്‍ പാറയില്‍, ലിയോണ്‍സ് മണിയംമാക്കയില്‍, ടോണി കാവുങ്കല്‍, അരുണ്‍ പൊരിയത്ത്, ഡോണ്‍ വടകര
തുടങ്ങിയവരാണ് നിവേദനം കൈമാറിയത്.

You May Also Like

Leave a Reply