കർഷക വർഷത്തിൽ യുവാക്കൾക്ക് കൃഷി പരിശീലനവുമായി പാലാ രൂപത

പാലാ:പാലാ രൂപത സീറോ മലബാർ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന എട്ട് ദിവസത്തെ സൗജന്യ റബർ ടാപ്പിങ് പരിശീലന പദ്ധതിയുടെ അദ്യ ബാച്ചിന്റെ ഉദ്ഘാടനം പാലാ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു.

കർഷക വർഷത്തിൽ യുവാക്കൾക്കായി തുടർച്ചയായ വിവിധ പരിശീലന പദ്ധതികൾ യുവജനപ്രസ്ഥാനം രൂപം കൊടുക്കും. കൃഷിയിടങ്ങൾ ആത്മീയതയുടെ തറവാടുകൾ ആണെന്നും മറന്നുപോയ മരുന്നിനെ കണ്ടെടുത്തതു പോലെ പോലെയാണ് കൃഷിയെ നമ്മൾ വീണ്ടെടുക്കുമ്പോൾ സംഭവിക്കുന്നതെന്നും ബിഷപ്പ് ഓർമ്മിപ്പിച്ചു.

കൃഷിയെ ഒഴിവാക്കിക്കൊണ്ടുള്ള വിദ്യാഭ്യാസ പരിഷ്കാരങ്ങൾ വികലമാണെന്ന് ബിഷപ്പ് അഭിപ്രായപ്പെട്ടു. കൃഷി പരിശീലിപ്പിക്കാനായി എസ് എം വൈ എം പാലാ രൂപത തുടങ്ങിയ പ്രോഗ്രാം കാലോചിതവും അഭിനന്ദനാർഹവുമാണെന്ന് ബിഷപ്പ് സൂചിപ്പിച്ചു.

പാലാ റബ്ബർ ബോർഡ് ഓഫീസിലെ ഉദ്യോഗസ്ഥരാണ് പരിശീലന ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നത്. എട്ട് ദിവസത്തെ ക്ലാസുകൾക്ക് ശേഷം റബ്ബർ ബോർഡിൽ നിന്നും അംഗീകൃത സര്ടിഫിക്കറ്റ് പഠിതാക്കൾക്ക് ലഭ്യമാക്കുന്ന സൗജന്യ പരിശീലന പദ്ധതിയാണിത്.പ്രസിഡന്റ്‌ ബിബിൻ ചാമക്കാലായിൽ അധ്യക്ഷത വഹിച്ചു.

രൂപത പ്രോക്യൂറേറ്റർ ഫാ. ജോസ് നെല്ലിക്കതെരുവിൽ, SMYM രൂപതാ ഡയറക്ടർ ഫാ.തോമസ് സിറിൽ തയ്യിൽ, റീജിന്റ് ബ്ര. അലോഷി ഞാറ്റുതൊട്ടിയിൽ, എക്സിക്യൂട്ടീവ് അംഗം കെവിൻ ടോം, കോഓർഡിനേറ്റർ ജോഷ്വാ റ്റി ജോസഫ്, റബർ ബോർഡ് അസിസ്റ്റന്റ് ഡെവലപ്മെന്റ് ഓഫീസർ ഷാജു വി. പോൾ, ഫീൽഡ്‌ ഓഫീസർ വിനോദ് ബാബു,
ടാപ്പിംഗ് ഇൻസ്ട്രക്ടർ സുനിൽ പുതുപ്പള്ളി എന്നിവർ മീറ്റിംഗിൽ സന്നിഹിതരായിരുന്നു.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: