അണുകുടുംബം ഭാവിതലമുറയ്ക്ക് സുരക്ഷിതമോ? എന്ന വിഷയത്തെ ആസ്പദമാക്കി എസ്. എം. വൈ. എം. ളാലം ഓള്‍ഡ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട സംവാദത്തില്‍ യുവജനങ്ങള്‍ കുടുംബത്തെക്കുറിച്ചുള്ള തങ്ങളുടെ ആശയങ്ങളും കാഴ്ചപ്പാടുകളും പങ്കുവയ്ച്ചു.
കുടുംബം ദൈവാലയമാണെന്നും മക്കള്‍ ദൈവത്തിന്റെ ദാനങ്ങളാണെന്നും മാതാപിതാക്കള്‍ക്ക് ദൈവം നല്‍കുന്ന ഏറ്റവും വലിയ സമ്പാദ്യം മക്കളാണെന്നും യുവജനങ്ങള്‍ ചൂണ്ടിക്കാട്ടി. മക്കള്‍ എന്നനിലയില്‍ കുടുംബത്തോടും സഭയോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്തം യുവജനങ്ങള്‍ തിരിച്ചറിയണമെന്ന് സംവാദത്തില്‍ യുവജനങ്ങള്‍ നിര്‍ദ്ദേശിച്ചു.
കുടുംബവര്‍ഷത്തില്‍ പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് മനുഷ്യ ജീവന്റെ മഹത്വത്തെക്കുറിച്ചു നല്‍കിയ പ്രബോധനത്തെ പിന്തുണച്ചുകൊണ്ടും സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ നേരിടുന്ന വലിയ കുടുംബങ്ങള്‍ക്കായി രൂപത പ്രഖ്യാപിച്ച പദ്ധതികളെ സ്വാഗതം ചെയ്തുകൊണ്ടും നടത്തപ്പെട്ട സംവാദത്തില്‍ ഇടവകയിലെ മുഴുവന്‍ എസ്. എം. വൈ.എം. പ്രവര്‍ത്തകരും പങ്കെടുത്തു.
ഡിബേറ്റിന് CML യൂണിറ്റ് പ്രസിഡന്റ് ശ്രീ. ജിബി ജോര്‍ജ് ഉപ്പൂട്ടില്‍ നേതൃത്വം കൊടുത്തു. SMYM യൂണിറ്റ് ഡയറക്ടര്‍ ഫാ. ജോസ് കുഴിഞ്ഞാലില്‍, പ്രസിഡന്റ് ജോഫി ജെ ഞാവള്ളി എന്നിവര്‍ പ്രസംഗിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19