Erattupetta News

അരുവിത്തുറ വല്യച്ഛൻമലയിൽ ആദ്യവെള്ളിയാഴ്‌ച കുരിശിന്റെ വഴിക്ക് നേതൃത്വം വഹിച്ച് SMYM അരുവിത്തുറ ഫോറോന

അരുവിത്തുറ: വലിയ നോയമ്പിലെ ആദ്യവെള്ളിയാഴ്ച കുരിശിന്റെ വഴിക്ക് നേതൃത്വം വഹിച്ച് SMYM അരുവിത്തുറ ഫോറോനാ, വാരിയനിക്കാട് ഇടവക, സഹദാ കൊടിനെറ്റേഴ്സ് എന്നിവർ കുരിശിന്റെ വഴിക്ക് നേതൃത്വം നൽകി.

വൈകിട്ട് 4 മണിക്ക് കുർബാനയ്ക്കു ശേഷം പള്ളിയിൽ നിന്ന് ജപമാല പ്രദക്ഷിണമായി ആരംഭിച്ച് മലയടിവാരത്ത് കുരിശിന്റെ വഴിക്ക് സന്ദേശം നൽകി SMYM അരുവിത്തുറ ഫോറോനാ ഡയറക്ടർ ഫാ. ആന്റണി തോണക്കര.

സന്ദേശത്തിനു ശേഷം കുരിശിന്റെ വഴിക്ക് അരുവിത്തുറ ഫോറോനാ വികാരി റവ. ഫാ. ആഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ,വാരിയാനിക്കാട് പള്ളി വികാരിയായ ഫാ. മാർട്ടിൻ പന്തിരുവേലിയിൽ, അരുവിത്തുറ പള്ളി അസിസ്റ്റന്റ് വികാരിമാരായ ഫാ. ജോസഫ് തോട്ടത്തിൽ, ഫാ. ജോസഫ് മൂക്കൻതോട്ടത്തിൽ, കോളേജ് ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട് എന്നിവർ നേതൃത്വം വഹിച്ചു.

കുരിശിന്റെ വഴിയിൽ ഭാരമുള്ള മരക്കുരിശുമായി SMYM അരുവിത്തുറ ഫോറോനയിലെ യുവജനങ്ങൾ പങ്കാളികളായി. അതുപോലെതന്നെ കുരിശിന്റെ വഴിയിൽ ആയിരക്കണക്കിന് അംഗങ്ങൾ പങ്കുചേർന്നു.

Leave a Reply

Your email address will not be published.