ലഹരി വിരുദ്ധ ദിനാചരണവുമായി എസ് എം വൈ എം പാലാ രൂപത

പാലാ: എസ് എം വൈ എം പാലാ രൂപത രൂപതയുടെ ലഹരിവിമുക്ത ചികിത്സാലയമായ അഡാർട്ടുമായി സഹകരിച്ച് ലഹരി വിരുദ്ധ ദിനം ആചരിച്ചു.

യുവാക്കൾ ലഹരിക്ക് അടിമകളാകുന്നതും അതുമൂലമുണ്ടാകുന്ന ദൂഷ്യവശങ്ങളും സംബന്ധിച്ച് അഡാർട്ട് പ്രോജക്ട് കോർഡിനേറ്റർ എൻ എം സെബാസ്റ്റ്യൻ ബോധവത്കരണം നടത്തി.

14 വയസ് മുതലുള്ള കുട്ടികൾ, കുടുംബത്തിലും കൂട്ടുകാരോടൊപ്പവും മദ്യവും മറ്റ് ലഹരിവസ്തുക്കളും ഉപയോഗിക്കാൻ തുടങ്ങുന്നതും ലഹരിവസ്തുക്കൾ സുലഭമായി നമ്മുടെ നാട്ടിലെ ലഭ്യമാകുന്നതും ഗൗരവമായ വിഷയങ്ങളായി കാണണമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

മദ്യത്തിന്റെ ലഭ്യതയെ കുറയ്ക്കുന്നതിനു പകരം പ്രോത്സാഹിപ്പിക്കുന്ന ഗവൺമെന്റ് നയങ്ങളെ എതിർക്കണമെന്നും നന്മ ഉള്ള യുവാക്കൾ ലഹരി വസ്തുക്കളുടെ ഉപയോഗം ഒരിക്കലും ഉണ്ടാവില്ലെന്ന് ദൃഢപ്രതിജ്ഞ എടുക്കണമെന്നും ലഹരിയ്ക്ക് അടിമകളായ കൂട്ടുകാരെയും നാട്ടുകാരെയും ആ രോഗത്തിൽ നിന്ന് മോചിപ്പിക്കാൻ സാധ്യമായ ഇടപെടലുകൾ നടത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ലോക ഐക്യരാഷ്ട്ര സംഘടന ഈ വർഷത്തെ പഠനവിഷയമായി തിരഞ്ഞെടുത്തിരിക്കുന്ന ‘better knowledge for better care’  എന്ന വിഷയത്തെ കുറിച്ച് ഫാ.  മാത്യു പുതിയിടത്ത് സംസാരിച്ചു.

തെറ്റായ അറിവുകൾ മാധ്യമങ്ങളിലൂടെയും മറ്റും ലഭിക്കുന്നതും ശരിയായ അറിവുകൾ ലഭിക്കാത്തതും കുട്ടികളെയും കൗമാരക്കാരെയും വഴിതെറ്റിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എസ് എം വൈ എം ഡയറക്ടർ ഫാ.സിറിൾ തയ്യിൽ, പ്രസിഡൻ്റ് ബിബിൻ ചാമക്കാലായിൽ, വൈസ് പ്രസിഡൻ്റ് അമലുമുണ്ടനാട്ട്, എക്സിക്യൂട്ടീവ്  അംഗം കെവിൻ മൂങ്ങാമാക്കൽ എന്നിവർ പ്രസംഗിച്ചു.

*******

Join our WhatsApp Group // Like our Facebook Page // Send News


You May Also Like

Leave a Reply