അരുവിത്തുറ : കുഴിത്തോട്ട് പരേതനായ ദേവസ്യായുടെ ഭാര്യ ഏലിക്കുട്ടി ദേവസ്യാ (91) നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് രാവിലെ 11.00 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്. മക്കൾ: തോമസ്, സെബാസ്റ്റ്യൻ, റാണി, പരേതനായ ജോസ്. മരുമക്കൾ: എൽസമ്മ, ജാൻസി, ജോർജ്, സോളി.
കാണക്കാരി: മിൽക്ക് എ . ടി.എം എന്ന നൂതന മായ ആശയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കോട്ടയം കാണക്കാരി ക്ഷീര സഹകര സംഘത്തിനോട് ചേർ ന്ന് ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് .ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ കൊച്ചുറാണി സെബാസ്റ്റ്യന്റെ പദ്ധതി വിഹിതവും കാണക്കാരി ക്ഷീര സഹകരണ സംഘവും സംയുക്തമായിട്ടാണ്ഈപദ്ധതിനടപ്പിലാക്കുന്നത്. മായം ചേരാത്തതും ശുദ്ധവുമായ പശുവിൻപാൽ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന് ഈ പദ്ധതി സഹായകരമാണ്. കാണക്കാരി ജംഗ്ഷനിലാണ് മിൽക്ക് എറ്റിഎം Read More…
മണ്ണാറപ്പാറ: ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 318 ബിയുടെ യുവജന ശാക്തീകരണ പരിപാടിയുടെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് മാഞ്ഞൂർ – മണ്ണാറപ്പാറ എസ് എം വൈ എം യൂണിറ്റ് സംയുക്തമായി S H മെഡിക്കൽ സെന്ററിന്റെ സഹായത്തോട് കൂടി രക്തദാന ക്യാമ്പ് മണ്ണാറപ്പാറ സെൻ്റ്.സേവിയേഴ്സ് പള്ളിയിൽ വച്ചു നടത്തപ്പെട്ടു. മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി കോമളവല്ലി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. അമ്പതോളം സന്നദ്ധ പ്രവർത്തകർ രക്തം ദാനം ചെയ്തു. എസ് എം വൈ എം യൂണിറ്റ് Read More…