പാലാ: ചൂണ്ടച്ചേരി സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി കോളേജ് നടത്തുന്ന മെഗാ ജോബ് ഫെയര്‍ നാളെ (മെയ് 6) കോളേജില്‍ വെച്ചു നടക്കും. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഫെയര്‍ നടക്കുക.
പാലാ രൂപതയിലെ എസ്എംവൈഎം, കെസിവൈഎം സംഘടനകളുടെയും സ്റ്റാര്‍വിംഗ് എച്ച്ആര്‍ കണ്‍സള്‍ട്ടന്‍സിയുടെയും സഹകരണത്തോടെയാണ് മെഗാ ജോബ് ഫെയര്‍ നടത്തുന്നത്.

എം കണക്ട്, എസ്ബിഐ ലൈഫ്, എച്ച്ഡിഎഫ്‌സി ലൈഫ്, ആയുര്‍ ഹെര്‍ബല്‍സ്, ഇന്‍ഫോവീവേഴ്‌സ്, മാക്‌സ് ലൈഫ്, അടക്കം അമ്പതിലധികം കമ്പനികള്‍ പങ്കെടുക്കും.
100 രൂപ രജിസ്‌ട്രേഷന്‍ ഫീസ് നല്‍കി രജിസ്റ്റര്‍ ചെയ്യാം. ജിയോ റോയിയുടെ 9048255340 എന്ന നമ്പറില്‍ ജിപെ ചെയ്ത് സ്‌ക്രീന്‍ഷോട്ട് അയച്ച് രജിസ്‌ട്രേഷന്‍ ഉറപ്പാക്കാം.
പങ്കെടുക്കുന്നവര്‍ വിവിധ ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കുന്നതിനായി സിവിയുടെ കൂടുതല്‍ കോപ്പികള്‍ കരുതേണ്ടതാണ്.
For registration, Fill The Google Form
കൂടുതല്‍ വിവരങ്ങള്‍ക്ക് 8281 595 874 (തോമസ്), 9497 544 031 (ഡോണ്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.