ആറാം മൈലില്‍ അപകടം തുടര്‍ക്കഥയാകുന്നു; നിയന്ത്രണം വിട്ട കാര്‍ ആറ്റില്‍ വീഴാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്; ഒഴിവായത് വന്‍ദുരന്തം, കാറിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

ഈരാറ്റുപേട്ട: ആറാം മൈലില്‍ രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ അപടം നടന്ന് ആഴ്ചകള്‍ കഴിയും മുന്‍പ് വീണ്ടും വാഹനാപകടം. നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു നിന്നത് ആറ്റിലേക്കുള്ള മതില്‍ക്കെട്ടില്‍.

നിയന്ത്രണം വിട്ട് റോഡിനു സമീപത്തെ പറമ്പിലേക്കു വീഴും മുന്‍പ് ബൈക്കു യാത്രക്കാരനെയും ഇടിച്ചു തെറിപ്പിച്ചു. അപകടത്തില്‍ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പരിക്ക് സാരമുള്ളതല്ല.

Advertisements

പാലാ ഭാഗത്തു നിന്നും വന്ന കാറാണ് അപകടത്തില്‍ പെട്ടത്. തോടനാല്‍ സ്വദേശി പാറേക്കാട്ടില്‍ ആന്റണിയുടെ കാറാണ് അപകടത്തില്‍ പെട്ടത്. ആന്റണിയും ഭാര്യയും മൂന്നു കുട്ടികളും കാറിലുണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല.

കിഴപറയാര്‍ സ്വദേശി പുത്തന്‍പുരയ്ക്കല്‍ ബിനോയിയുടെ ബൈക്ക് അപകടത്തില്‍ ഭാഗികമായി തകര്‍ന്നു. ബിനോയിയുടെ കാലിനാണ് പരിക്ക്.

ഭാര്യയും മൂന്നു കുട്ടികളുമടക്കമുള്ള കാര്‍ ആറ്റില്‍ പതിക്കാതിരുന്നത് മൂലം വന്‍ അപകടം ഒഴിവായി.

You May Also Like

Leave a Reply