cherpunkal

അഖിലകേരള വൈദീക ഷട്ടിൽ ടൂർണമെന്റ് റവ. ഡോ. ജോർജ് അമ്പഴത്തുങ്കൽ ഉദ്ഘാടനം ചെയ്തു

ചേർപ്പുങ്കൽ: അഞ്ചാമത് റവ. ഡോ. തോമസ് നാഗനൂലിൽ മെമ്മോറിയൽ അഖിലകേരള വൈദീക ഷട്ടിൽ ടൂർണമെന്റ് റവ. ഡോ. ജോർജ് അമ്പഴത്തുങ്കൽ ഇന്നലെ ഉദ്ഘാടനം ചെയ്തു. റവ. ഡോ. ബേബി സെബാസ്റ്റ്യൻ റവ. ഡോ. തോമസ് നാഗനൂലിൽ അനുസ്മരണം നടത്തി.

റവ. ഡോ. മാത്യു ആലപ്പാട്ടു മേടയിൽ, റവ. ഫാ. മാത്യു കുറ്റിയാനിക്കൽ, റവ ഫാ. റോയി മലമാക്കൽ എന്നിവർ ആശംസ അർപ്പിച്ചു. പ്രാഥമിക റൗണ്ടുകളിൽ വിജയിച്ച് 45 വയസിനു താഴെയുള്ള കാറ്റഗറിയിൽ ഫാ. ജീവൻ കദളിക്കാട്ടിൽ (കാക്കൊമ്പ്‌) & ഫാ. അനൂപ് സി എം ഐ (മൂലമറ്റം), ഫാ. ജോബിൻ പുളിന്താനത്ത് (കൈപ്പള്ളി) & ഫാ. മാർട്ടിൻ പന്തിരുവേലിൽ (വാരിയാനിക്കാട്), ഫാ മാത്യു കോലത്ത് (ഗുജറാത്ത്) & ഫാ. ജോസഫ് വഞ്ചിപ്പുര, ഫാ. റോയി മലമാക്കൽ (ചേർപ്പുങ്കൽ) & ഫാ. ബേബി സെബാസ്റ്റ്യൻ എന്നിവർ സെമിഫൈനലിനു യോഗ്യത നേടി.

45 വയസിനു മുകളിലുള്ള കാറ്റഗറിയിൽ ഫാ. ആൻഡ്രൂ മാളിയേക്കൽ (ഇരിങ്ങാലക്കുട)& ഫാ. ഡയസ് ആന്റണി (വരാപ്പുഴ) ടീം ഫൈനലിൽ എത്തി.മത്സരങ്ങൾ ഇന്ന് സമാപിക്കും.

Leave a Reply

Your email address will not be published.