ഉരുളികുന്നം: ശ്രീ ദയാനന്ദ എൽപി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഉരുളികുന്നത്ത് നിലത്തെഴുത്തു കളരിക്ക് ആരംഭം കുറിച്ചു. പ്രാചീനകാലത്ത് നിലത്തെഴുത്ത് കളരിയിലൂടെയും കളരിയാശാന്മാരിലൂടെയുമാണ് അക്ഷരാഭ്യാസം നടന്നിരുന്നത്. നാട്ടിൽ അന്യംനിന്ന് പോയ നിലത്തെഴുത്തുകളരിക്ക് പുനർജീവൻ നൽകുകയാണ് ശ്രീ ദയാനന്ദ എൽ പി സ്കൂൾ ഈ വിജയദശമി ദിനത്തിൽ .
ശ്രീ ദയാനന്ദ എൽ പി സ്കൂൾ ഉരുളികുന്നത്തിന് സ്ഥലം ദാനം ചെയ്ത ചൊള്ളങ്കൽ നാരായണൻ നായരുടെ കൊച്ചുമകനും കളരിയാശാനുമായ ശ്രീ രാധാകൃഷ്ണൻ നായരാണ് ആശാൻ.
വിജയദശമി ദിനത്തിൽ രാവിലെ സ്കൂൾ ഹാളിൽ വെച്ച് സ്കൂൾ മാനേജർ ശ്രീ ഇ ആർ സുശീലൻ പണിക്കരുടെ അദ്ധ്യക്ഷതയിൽ ശ്രീ പി എൻ പ്രദീപ്കുമാർ (റിട്ട.ഹെഡ്മാസ്റ്റർ എം ജി എം യു പി സ്കൂൾ എലിക്കുളം)നിലത്തെഴുത്ത് കളരിക്ക് ഭദ്രദീപം തെളിയിച്ചു.

എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ എസ് ഷാജി,ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ മാത്യൂസ് പെരുമനങ്ങാട്, എൻ എസ് എസ് യൂണിയൻ മേഖല കൺവീനർ ശ്രീ അനിൽകുമാർ , എംജിഎം യുപി സ്കൂൾ മാനേജർ ശ്രീ രാജേഷ് കൊടിപ്പറമ്പിൽ ,കിൻഡർ ഗാർട്ടൻ പിടിഎ പ്രസിഡണ്ട് ശ്രീ ചന്ദ്രലാൽ പി സി സ്കൂൾ പി ടി എ പ്രസിഡൻറ് ശ്രീ ദീപു മോൻ ഉരുളികുന്നം,സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി കവിത കെ നായർ എന്നിവർ സന്നിഹിതരായിരുന്നു.