പൂഞ്ഞാർ: സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഹ്വാനപ്രകാരം ശ്രീ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാല പൂഞ്ഞാറിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞയും മനുഷ്യച്ചങ്ങലയും തീർത്തു. മുൻ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറിയും എ ടിഎം ലൈബ്രറി ട്രസ്റ്റ് മെമ്പറുമായ രമേഷ് ബി വെട്ടിമറ്റം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
ലൈബ്രറി സെക്രട്ടറി വികെ ഗംഗാധരൻ സ്വാഗതവും പ്രസിഡൻറ് ബി ശശികുമാർ അധ്യക്ഷത വഹിച്ചു. എടിഎം ലൈബ്രറി മാനേജിങ് കമ്മിറ്റി അംഗങ്ങളായ AN ഹരിഹര അയ്യർ, എം കെ വിശ്വനാഥൻ, പി കെ ഷിബു കുമാർ, ഡി വിലാസിനി ടീച്ചർ ശാസ്ത്രസാഹിത്യ പരിഷത്ത് മേഖലാ സെക്രട്ടറി കെ കെ സുരേഷ് കുമാർ, ലൈബ്രേറിയൻ ഷൈനി പ്രദീപ്, പുരോഗമന കലാസാഹിത്യ സംഘം മേഖലാ കമ്മിറ്റിയംഗം ബാബുജി വിശ്വം ലൈബ്രറി അക്ഷര സേനാംഗങ്ങൾ തുടങ്ങിയവർ നേതൃത്വം കൊടുത്തു.