Bharananganam News

ഭരണങ്ങാനം വി ഇ ഒ ക്ക് എതിരെ നടപടി എടുക്കണം: യുഡിഫ്

ഭരണങ്ങാനം: ലൈഫ് ഭവന നിർമ്മാണ പദ്ധതിയിലും കക്കൂസ് നിർമാണത്തിലും ക്രമക്കേട് നടത്തുകയും ഗുണഭോക്താക്കളിൽ നിന്ന് കൈക്കൂലിയായി പണം കൈപ്പറ്റുകയും ചെയ്തു എന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞ വി ഇ ഓ രങ്കു സുരേഷിനെതിരെ നടപടിയെടുക്കണമെന്ന് യുഡിഎഫ് ഭരണങ്ങാനം നേതൃയോഗം, പഞ്ചായത്ത് ഭരണ സമിതിയോട് ആവശ്യപ്പെട്ടു.

കൈക്കൂലി വാങ്ങിയത് ഗുരുതരമായ കുറ്റകൃത്യം ആയതിനാൽ വിജലൻസിനും പൊലീസിനും പരാതി നൽകണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. ചെയർമാൻ ടോമി ഫ്രാൻസിസ്, ജോയി എബ്രഹാം, ലിസമ്മ സെബാസ്റ്റ്യൻ, ജോസ് പ്ലാക്കൂട്ടം, വിനോദ് വേരാനാനി, വി ജെ ജോർജ് വലിയപറമ്പിൽ, കെ ടി തോമസ്, പ്രകാശ് വടക്കൻ, കെഎം മാണി,സെൻ തേക്കുംകാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.