ക്രിസ്തുമസ് സന്ദേശമുയര്‍ത്തി തയ്യാറാക്കിയ ടെലിഫിലിം ശ്രദ്ധ നേടുന്നു

ക്രിസ്തുമസ് സന്ദേശമുയര്‍ത്തി തയ്യാറാക്കിയ ടെലിഫിലിം ശ്രദ്ധേയമാകുന്നു. ‘ജോസ് മോന്റെ ക്രിസ്മസ് സമ്മാനം’ എന്ന പേരില്‍ പെന്റാ മൂവീ പ്രൊഡക്ഷന്‍സ് തയ്യാറാക്കിയതാണ് ടെലിഫിലിം. സിബിന്‍ മാത്യു മൂലേച്ചാലില്‍ ആണ് ഇതിന്റെ തിരക്കഥ, ഛായാഗ്രഹണം, സംവീധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത്.

ആര്‍ട്ട് ഡയറക്ഷന്‍ അനോ ജോസുകുട്ടി, അനുപം ജോഷി എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചപ്പോള്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നിതിന്‍ കളപ്പുരയ്ക്കല്‍ ആണ് നിര്‍വഹിച്ചിരിക്കുന്നത്.

സോണി, ഷാജു, നിഷ, മാസ്റ്റര്‍ അലന്‍ എന്നിവരാണ് ടെലിഫിലിമില്‍ അഭിനയിച്ചിരിക്കുന്നത്. വാഗമണ്‍, പുള്ളിക്കാനം, അയ്യമ്പാറ എന്നിവിടങ്ങളിലായി മൂന്നു ദിവസമെടുത്താണ് ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചത്.

‘പട്ടു വിരിച്ച മെത്തകളില്ല’ എന്നു തുടങ്ങുന്ന മനോഹരഗാനം ഏറെ ശ്രദ്ധ പിടിച്ചുപറ്റി. അന്തരിച്ച ഫാ ജോര്‍ജ് നെല്ലിക്കാട്ട് തയ്യാറാക്കിയ ഗാനമാണിത്. സോണി പതാമ്പുഴ, സാനിയ കളപ്പുരയ്ക്കല്‍ എന്നിവര്‍ ഗാനം ആലപിച്ചു.

ഡിസംബര്‍ 21-നു യൂട്യൂബില്‍ റിലീസ് ചെയ്ത ടെലിഫിലിം ഇതിനോടകം ആയിരകണക്കിനാളുകള്‍ കണ്ടു കഴിഞ്ഞു. 10:14 മിനിറ്റ് ദൈര്‍ഘ്യമുള്ള ടെലിഫിലിമിനു നല്ല അഭിപ്രായമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ലഭിക്കുന്നത്.

കാട്ടുപന്നി എന്ന പേരില്‍ പെന്റാ മൂവി നേരത്തെ മറ്റൊരു ടെലിഫിലിമും പുറത്തിറക്കിയിരുന്നു.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply