കടകള്‍ക്ക് രാത്രി 9 വരെ പ്രവര്‍ത്തിക്കാം, ആളുകളെ പ്രവേശിപ്പിക്കുന്നത് കടയുടെ വലുപ്പം അനുസരിച്ച്; കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം തുടരും; ഓണത്തോടനുബന്ധിച്ച് വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള കളക്ടറുടെ നിര്‍ദേശങ്ങള്‍ ഇങ്ങനെ

കോട്ടയം: ഓണത്തോടനുബന്ധിച്ച് കോട്ടയം ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും ബുധനാഴ്ച (ഓഗസ്റ്റ് 26) മുതല്‍ രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ തുറന്നു പ്രവര്‍ത്തിക്കാം. സെപ്റ്റംബര്‍ രണ്ടു വരെയാണ് ഈ സമയക്രമം.

ഇതേ സമയക്രമത്തില്‍ ഹോട്ടലുകളില്‍ ഭക്ഷണം വിളമ്പുന്നതിനും അനുമതിയുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിക്കുന്ന കണ്ടെയ്ന്‍മെന്റ് സോണുകള്‍, ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍, ക്ലസ്റ്റുകള്‍ എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഈ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ഉത്തരവിലെ നിബന്ധനകള്‍ മാത്രമായിരിക്കും ബാധകം.

ഓരോ സ്ഥാപനത്തിന്റെയും വിസ്തൃതിക്ക് ആനുപാതികമായി സാമൂഹിക അകലം ഉറപ്പാക്കാന്‍ കഴിയുന്നത്ര ആളുകള്‍ക്കു മാത്രമെ ഒരേ സമയം പ്രവേശനം അനുവദിക്കാവൂ. ഇത് എത്രപേര്‍ എന്നത് സ്ഥാപനത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കണം.

പുറത്തു കാത്തു നില്‍ക്കുന്നവരും സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് സ്ഥാപന ഉടമകള്‍ ഉറപ്പാക്കണം.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: