കോട്ടയം ജില്ലാ പഞ്ചായത്ത് പൂഞ്ഞാര്‍ ഡിവിഷനില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അഡ്വ. ഷോണ്‍ ജോര്‍ജ് പാലാ എം.എല്‍.എ. മാണി സി കാപ്പനെ വസതിയിലെത്തി സന്ദര്‍ശിച്ചു.
പാലാ നിയോജക മണ്ഡലത്തിലെ നാല് പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷന് ആയതിനാല്‍ തന്നെ അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങാനും വികസന കാര്യങ്ങളില്‍ എം.എല്‍.എ.യ്ക്ക് എല്ലാ പിന്തുണയും അറിയുക്കുവാനുമാണ് അദ്ദേഹത്തെ സന്ദര്‍ശിച്ചതെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു.
മേച്ചാല്‍-നെല്ലാപാറ-മൂന്നിലവ് റോഡ്, മേലുകാവ്- ഇലവീഴാപൂഞ്ചിറ റോഡ്, തീക്കോയി- ചാമപാറ-വെള്ളാനി റോഡ്, തീക്കോയി-തലനാട് റോഡ് ഉള്‍പ്പടെ റോഡുകളുടെ നവീകരണത്തെ സംബന്ധിച്ചു എം. എല്‍. എ. യുമായി ചര്‍ച്ച നടത്തി.
മേലുകാവ്, മൂന്നിലവ്, തലനാട്, തീക്കോയി ഉള്‍പ്പെടെയുള്ള മലയോര മേഖലയിലെ വലിയ ജലക്ഷാമത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ ഒരുമിച്ചുള്ള മുന്നേറ്റം ആവശ്യമാണെന്നും അതിനായി രാഷ്ട്രീയത്തിന് അതീതമായി നാടിന്റെ വികസന കാര്യങ്ങളില്‍ എം. എല്‍. എ യ്ക്കൊപ്പം മുന്നോട്ട് പോകുമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.