ജില്ലാ പഞ്ചായത്ത് പദ്ധതികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ഷോണ്‍ ജോര്‍ജ്

തിടനാട്: ഉടന്‍ നടപ്പിലാക്കേണ്ട പദ്ധതികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ജില്ലാ പഞ്ചായത്ത് അംഗം ഷോണ്‍ ജോര്‍ജ്.

തിടനാട് പഞ്ചായത്തിലെ ചേറ്റുതോട് അംബേദ്കര്‍ കോളനി, നെടിയപാല, പാതാഴ, തണ്ണിനാല്‍ കോളനികളും തിടനാട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളും സന്ദര്‍ശിച്ചാണ് പദ്ധതികളുടെ എസ്റ്റിമേറ്റ് ഷോണ്‍ ജോര്‍ജ് തയ്യാറാക്കിയത്.

മാര്‍ച്ച് മാസത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വരുന്നതിനാല്‍ പദ്ധതികള്‍ അതിവേഗം പൂര്‍ത്തീകരിക്കേണ്ടതുണ്ട്. തിടനാട് പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന് ഷീ ടോയ്‌ലറ്റ് നിര്‍മാണത്തിന് പണം അനുവദിച്ചിട്ടുണ്ടെന്നും ഇതിനായി സ്ഥല ലഭ്യത ഉറപ്പാക്കേണ്ടതുണ്ടെന്നും ഷോണ്‍ പറഞ്ഞു.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply