പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തിലെ മറ്റയ്ക്കാട് പ്രദേശത്തിന്റെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി വിഭാവനം ചെയ്തിട്ടുള്ള പാറമട കുടിവെള്ള പദ്ധതിയ്ക്കായി 16 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോണ്‍ ജോര്‍ജ് അറിയിച്ചു.
രണ്ടാം വാര്‍ഡില്‍ നിലവില്‍ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുള്ള കിണറ്റില്‍ നിന്നും പമ്പ് സ്ഥാപിച്ച് മണ്ഡപ്പത്തിപ്പാറയില് ടാങ്ക് നിര്‍മിച്ച് വീടുകളിലേക്ക് വെള്ളം എത്തിക്കുന്ന പദ്ധതിയാണിത്.
ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ നിര്‍മ്മാണം ആരംഭിക്കുമെന്നും, നിലവിലുള്ള കുടിവെള്ള പദ്ധതിയില്‍ ജലത്തിന്റെ അപര്യാപ്തതമൂലം വര്‍ഷത്തില്‍ നാലു മാസക്കാലം വെള്ളം ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.
പാറമട കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.