ഈരാറ്റുപേട്ട-മുട്ടം റോഡില്‍ പാണ്ടിയന്മാവ് വളവ് അപകട ഭീഷണിയാവുന്നു. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പ്പെട്ടത്.
മുപ്പത് ടണ്‍ കല്ലുമായി വന്ന ലോറിയാണ് ഇന്ന് (20/07/2021) അപകടത്തില്‍പ്പെട്ടത്. ഈ വളവിന് താഴെ ഭാഗത്തായി മൂന്നു വീടുകളും ഉണ്ട്. അടുത്തിടെ നിര്‍മ്മിച്ച സംരക്ഷണ ഭിത്തിയില്‍ തട്ടി നിന്നതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്. കല്ലു ഉപയോഗിച്ച് നിര്‍മ്മിച്ച സംരക്ഷണഭിത്തി പൂര്‍ണ്ണമായും തകരുകയും ചെയ്തു.
വീടുകള്‍ സംരക്ഷിക്കുന്നതിനും അപകടമുണ്ടാകുമ്പോള്‍ വാഹനങ്ങള്‍ താഴേക്ക് പോകുന്നത് ഒഴിവാക്കുന്നതിനുമായി അഞ്ചടി ഉയരത്തില്‍ എങ്കിലും കോണ്‍ക്രീറ്റ് സംരക്ഷണഭിത്തി അടിയിന്തിരമായി നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലം സന്ദര്‍ശിച്ച ജില്ലാ പഞ്ചായത്ത് അംഗം അഡ്വ ഷോണ്‍ ജോര്‍ജ് റോഡിന്റെ നിര്‍മ്മാണ ചുമതലയുള്ള റോഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനി കേരള ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ക്ക് കത്ത് അയച്ചു.
മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ജെ ബെഞ്ചമിന്‍ പഞ്ചായത്തംഗങ്ങളായ പ്രസന്ന സോമന്‍, ഷീബാമോള്‍ ജോസഫ്, തോമസ് സി വടക്കേല്‍, ബിജു സോമന്‍, ബിന്‍സി ടോമി, ഡെന്‍സി ബിജു എന്നിവരും ഷോണ്‍ ജോര്‍ജിന്റെ ഒപ്പം ഉണ്ടായിരുന്നു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19