കോട്ടയം ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷനിൽ നിന്ന് മത്സരിക്കുന്ന കേരള ജനപക്ഷം സ്ഥാനാർത്ഥി അഡ്വ. ഷോൺ ജോർജിന്റെ മൂന്നാം ദിവസത്തെ വാഹന പര്യടനം തലപ്പലം പഞ്ചായത്തിൽ പുരോഗമിക്കുന്നു.
അരുവിത്തുറ കോളേജ് പടിയിൽ നിന്നും ആരംഭിച്ച പ്രചരണം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു മഴുവഞ്ചേരിൽ ഉദ്ഘാടനം ചെയ്തു.
Advertisements
ജനപക്ഷം നേതാക്കളായ പ്രൊഫ. ജോസഫ് റ്റി ജോസ്, ജോർജ് വടക്കൻ, ബെന്നി പൂവത്തിനാൽ, ജോമോൻ ജോർജ്, സ്ഥാനാർഥിമാരായ മോളി മാത്യു പുറത്തെമുതുകാട്ടിൽ, മേരിമോൾ മൈക്കിൾ, വിശാഖ് റ്റി എം തുടങ്ങിയവർ പങ്കെടുത്തു.
പൂഞ്ഞാർ പഞ്ചായത്തിലാണ് ഷോൺ ജോർജിന്റെ നാളത്തെ പ്രചാരണം.