കോട്ടയം ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷനിൽ നിന്ന് മത്സരിക്കുന്ന കേരള ജനപക്ഷം സ്ഥാനാർഥി അഡ്വ. ഷോൺ ജോർജിന്റെ അഞ്ചാം ദിവസത്തെ വാഹന പര്യടനം മേലുകാവ് പഞ്ചായത്തിൽ നടന്നു.
മേലുകാവ് സെൻട്രലിൽ നിന്നും ആരംഭിച്ച പര്യടനം പ്രൊഫ.ജോസഫ് റ്റി ജോസ് ഉദ്ഘാടനം ചെയ്തു. കെ ജെ ജോസഫ് കളികാട്ട്, സെബി പറമുണ്ട, ബൈജു മണ്ഡപതിക്കുന്നേൽ, ജോളി തയിൽ, ഔസേപ്പച്ചൻ താഴത്തേൽ, റോയ് വട്ടക്കാനാ, ജിമ്മി വെട്ടത്ത്, ജിനോ ചേറ്റുകുളം, മെൽബിൻ സ്കറിയ കുന്നത്ത് തുടങ്ങിയവർ സംസാരിച്ചു.
പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ച് വൈകുന്നേരം മേലുകാവുമറ്റത്ത് പര്യടനം സമാപിച്ചു. നാളെ തലനാട് പഞ്ചായത്തിലാണ് ഷോൺ ജോർജിന്റെ പര്യടനം.രാവിലെ 8 ന് ചാമപ്പാറയിൽ നിന്നും ആരംഭിക്കുന്ന പര്യടനം വൈകുന്നേരം തലനാട് ജംഗ്ഷനിൽ സമാപിക്കും.