ഷിഗെല്ല ഭീതിയില്‍ കോഴിക്കോട്: നാല് പേര്‍ക്ക് രോഗം; 25 പേര്‍ക്ക് ലക്ഷണം, ഒരു മരണം

കോഴിക്കോട്: കോഴിക്കോട്ട് നാല് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. മുണ്ടിക്കല്‍ത്താഴെ, ചെലവൂര്‍ മേഖലയില്‍ 25 പേര്‍ക്ക് രോഗലക്ഷണം കണ്ടെത്തി. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. ഈ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കി.

മലിനജലം, ഭക്ഷണം എന്നിവയിലൂടെയാണ് ഷിഗെല്ല പടരുന്നത്. രോഗബാധിതരുമായുള്ള സമ്പര്‍ക്കം വഴിയും രോഗം പടരാം. കടുത്ത പനി, വയറു വേദന, മനംപുരട്ടല്‍, ഛര്‍ദ്ദില്‍, വയറിളക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.

Advertisements

രോഗബാധിതരുമായി സമ്പര്‍ക്കത്തിലായാല്‍ ഒന്നു മുതല്‍ ഏഴു ദിവസത്തിനകം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. വ്യക്തി ശുചിത്വം പാലിക്കുക, കൈകള്‍ വൃത്തിയായി കഴുകുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, അടച്ചുവച്ച ഭക്ഷണം ചൂടോടെ മാത്രം കഴിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു.

You May Also Like

Leave a Reply