ഷെഫീഖിന്റെ മരണകാരണം തലയ്‌ക്കേറ്റ മുറിവും രക്തസ്രാവവും; റിമാന്‍ഡിലിരുന്ന പ്രതിയുടെ മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കാഞ്ഞിരപ്പള്ളി: റിമാന്‍ഡില്‍ ഇരിക്കവേ മരണപ്പെട്ട യുവാവിന്റെ മരണത്തിനു കാരണമായത് തലയ്‌ക്കേറ്റ പരുക്കും രക്തസ്രാവവുമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

തലയുടെ മുന്‍ഭാഗത്ത് ഇടതുകണ്ണിനു മുകളില്‍ മുറിവേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ശരീരത്തില്‍ കാര്യമായ മറ്റു മുറിവുകള്‍ ഇല്ല. എന്നാല്‍ തലയിലെ പരുക്ക് ഗുരുതരമാണ്. മരണത്തിന് ഇടയാക്കാവുന്നതുമാണ്.

അതേ സമയം എങ്ങനെയാണ് മുറിവുണ്ടായതെന്നു വ്യക്തമല്ല. വീണപ്പോള്‍ ഉണ്ടായ മുറിവാണോ മര്‍ദനത്തില്‍ ഏറ്റ മുറിവോ എന്നു വ്യക്തമല്ല.

കാഞ്ഞിരപ്പള്ളി സ്വദേശി ടിഎച്ച് ഷെഫീഖാണ് റിമാന്‍ഡിലിരിക്കെ മരിച്ചത്. അപസ്മാര ബാധയെതുടര്‍ന്നു ഷെഫീഖിനെ എറണാകുളം ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കാനിരിക്കെയാണ് മരണം. മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തു വന്നിരുന്നു.

ഫൊറന്‍സിക് വകുപ്പ് മേധാവി ഡോ. രഞ്ജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply