ടെലിവിഷന്‍ ചലഞ്ച് പദ്ധതിയുമായി എസ്.എച്ച്. സോഷ്യല്‍ വര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പാലാ

പാലാ: കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഓണ്‍ലൈന്‍ പഠനത്തില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികള്‍ക്ക് കരുതല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ടെലിവിഷന്‍ ചലഞ്ച് പദ്ധതിയുമായി പാലാ എസ്.എച്ച്. പ്രൊവിന്‍സിന്റെ സാമൂഹിക സേവന വിഭാഗമായ എസ്.എച്ച്. സോഷ്യല്‍ വര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പാലാ.

സ്വഭവനങ്ങളില്‍ ടി.വി ഇല്ലാത്തവരും പിന്നോക്കാവസ്ഥയിലുമുള്ള കുടുംബങ്ങളിലെ കുട്ടികളെ കണ്ടെത്തി ടി.വി ലഭ്യമാക്കി പഠനാവസരം തുറന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി എസ്. എച്ച്.എസ്.ഡബ്യൂ.ഐ. പാലാ നടപ്പിലാക്കുന്നത്.

പാലാ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ. സി. മെര്‍ലിന്‍ അരീപറമ്പില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കോവിഡ് 19 മൂലം പഠനാവസരം നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ടെലിവിഷന്‍ നല്‍കി ഓണ്‍ലൈന്‍ പഠനത്തിന് അവസരം ഒരുക്കുന്നത് ഉള്‍പ്പടെയുള്ള നിരവധിയായ അതിജീവന പ്രവര്‍ത്തനങ്ങളിലൂടെ സഹമനുഷ്യരോടുള്ള സാമൂഹിക പ്രതിബദ്ധതയാണ് എസ്.എച്ച്. സോഷ്യല്‍ വര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പാലാ പ്രകടിപ്പിക്കുന്നത്.

റവ.സി. മെർലിൻ അരീപറമ്പിൽ എസ്.എച്ച്. പ്രൊവിൻഷ്യൽ സുപ്പീരിയർ പാലാ, സോഷ്യൽ വർക്ക് ഡയറക്ടർ സി.റിൻസി കോഴിമല എസ്.എച്ച്. മദർ സുപ്പീരിയേഴ്സ് സി. മേഴ്സി, സി. ഫ്ളോറിഡ , സ്കൂൾ ഹെഡ്മിസ്ട്രസ് സി. മരിയ. സ്കൂളിലെ മറ്റ് അദ്ധ്യാപക സിസ്റ്റേഴ്സ് എന്നിവർ സമീപം

പ്രതിസന്ധിയുടെ ഈ കാലഘട്ടത്തില്‍ പരസ്പരം കരുതിയും സഹായിച്ചും മുന്നോട്ട് പോകുവാന്‍ കഴിയണമെന്ന് പ്രൊവിന്‍ഷ്യല്‍ അമ്മ പ്രസംഗത്തില്‍ പറഞ്ഞു. എസ്.എച്ച്. സോഷ്യല്‍ വര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പാലാ ഡയറക്ടര്‍ സി. റിന്‍സി കോഴിമല, മദര്‍ സുപ്പീരിയര്‍ റവ സിസ്റ്റര്‍ ഫ്‌ളോറിഡ എസ്എച്ച് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: