പാലാ: കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികള്‍ക്ക് കരുതല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ടെലിവിഷന്‍ ചലഞ്ച് പദ്ധതിയുമായി പാലാ എസ്.എച്ച്. പ്രൊവിന്‍സിന്റെ സാമൂഹിക സേവന വിഭാഗമായ എസ്.എച്ച്. സോഷ്യല്‍ വര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പാലാ.
സ്വഭവനങ്ങളില്‍ ടി.വി ഇല്ലാത്തവരും പിന്നോക്കാവസ്ഥയിലുമുള്ള കുടുംബങ്ങളിലെ കുട്ടികളെ കണ്ടെത്തി ടി.വി ലഭ്യമാക്കി പഠനാവസരം തുറന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി എസ്. എച്ച്.എസ്.ഡബ്യൂ. ഐ.പാലാ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി വയലാ, തുരുത്തിപ്പള്ളി, അറുനൂറ്റിമംഗലം സെന്റെറുകളില്‍ റ്റിവി ലഭ്യമാക്കി.
പാലാ പ്രൊവിന്‍സ് എഡ്യൂക്ഷേന് കൗണ്‍സിലര്‍ സി. പുഷ്പ വയലില്ക്കരോട്ട് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കോവിഡ് 19 മൂലം പഠനാവസരം നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ടെലിവിഷന്‍ നല്കി ഓണ്‍ലൈന്‍ പഠനത്തിന് അവസരം ഒരുക്കുന്നത് ഉള്‍പ്പടെയുള്ള നിരവധിയായ അതിജീവന പ്രവര്‍ത്തനങ്ങളിലൂടെ സഹമനുഷ്യരോടുള്ള സാമൂഹിക പ്രതിബദ്ധതയാണ് എസ്.എച്ച്. സോഷ്യല്‍ വര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പാലാ പ്രകടിപ്പിക്കുന്നത്.
എസ്.എച്ച്. സോഷ്യല്‍ വര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പാലാ ഡയറക്ടര്‍ സി. റിന്‍സി കോഴിമല, സ്കൂള്‍ ഹെഡ്മിസ്ട്രസ് സി. റ്റിന്‍സി, മദര്‍ സുപ്പീരിയര്‍ സി. മേഴ്സി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

