General News

എരുമേലി എം ഇ എസ് കോളേജിൽ ആരോഗ്യകരമായ ഭക്ഷ്യ ശീല സെമിനാർ നടന്നു

എരുമേലി: എം.ഇ.എസ് കോളേജിൽ ശരിയായ ഭക്ഷണ ശീല- ഭക്ഷ്യ ശുചിത്വ സെമിനാർ നടന്നു. ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറ, യൂത്ത് എംപവർമെൻ്റ് പ്രോഗ്രാമിൻ്റെ ഭാഗമായി കൊമേഴ്സ് ഡിപ്പാർട്ട്മെൻ്റ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു സെമിനാർ നടന്നത്.

എം ഇ എസ് കോളേജ് മാനേജിംഗ് കമ്മിറ്റി ചെയർമാൻ പി.എം അബ്ദുൾ സലാം പാറയ്ക്കൽ സെമിനാർ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ജന. ആശുപത്രി മുൻ സൂപ്പണ്ട് ഡോ. ഗോപിനാഥൻ പിള്ള ക്ലാസ് നയിച്ചു.ലയൺസ് ക്ലബ്ബ് അഡ്വൈസർ & ഡിസ്ട്രിക്റ്റ് സെക്രട്ടറി സിബി മാത്യു പ്ലാത്തോട്ടം, മുഖ്യ പ്രഭാഷണം നടത്തി.

പ്രിൻസിപ്പാൾ പ്രൊഫ.ഡോ.അനിൽ കുമാർ എസ്, വൈസ് പ്രിൻസിപ്പാൾ ഷംല ബീഗം എൻ എസ്, കോ-ഓർഡിനേറ്റർ രമാദേവി എ,ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറ പ്രസിഡൻ്റ് ഡോ.കുര്യാച്ചൻ ജോർജ്ജ് , മുൻ പ്രസിഡൻ്റ് ഷാജിമോൻ മാത്യു,സെക്രട്ടറി ജോജോ പ്ലാത്തോട്ടം, എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.