പാലാ: പാലാ എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ബി. ആനന്ദരാജും പാര്‍ട്ടിയും നടത്തിയ പെട്രോളിംഗിനിടെ പാലാ-തൊടുപുഴ റോഡില്‍ കുറിഞ്ഞി ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന കൊല്ലപ്പള്ളിശ്രീകൃഷ്ണ കൂള്‍ബാര്‍ എന്ന സ്ഥാപനത്തിന്റെ പ്രവേശന മുറി കഴിഞ്ഞിട്ടുള്ള തൊട്ടടുത്ത മുറിയില്‍ വച്ച് അനധികൃത മദ്യ വില്‍പ്പന നടത്തിയ കുറ്റത്തിന് കുറിഞ്ഞി കൊടൂര്‍ കെ.കെ തങ്കച്ചന്‍ എന്നയാളെ അറസ്റ്റ് ചെയ്തു.
ഇയാളുടെ പക്കൽ നിന്നും 2.800 ലിറ്റര്‍ IMFL ലും മദ്യം വിറ്റ വകയില്‍ കണ്ടെടുത്ത 1200 രൂപയും കണ്ടടുത്തു . പാലാ എക്സൈസ് റേഞ്ച് ഓഫീസിലെ അബ്കാരി CRN0: 122/2021 ആയി സെക്ഷൻ 55 (i) of Kerala abkari Act 1 of 1077 പ്രകാരം മദ്യം വിൽപ്പന നടത്തിയ കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണത്തിൽ CEO മാരായ റ്റോബിന്‍ അലക്‌സ്, സാജിദ് പി. എ, PO(g) എന്നിവർ പങ്കെടുത്തു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19