കേരള കത്തോലിക്ക അണ് എയിഡഡ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് അസോസിയേഷന് എക്സിക്യൂട്ടീവ് യോഗം ചേര്‍പ്പുങ്കല്‍ ബി വി എം കോളേജില്‍ ചേര്‍ന്നു. പ്രസിഡന്റ് റവ ഡോ ജിബി S V D അദ്ധ്യക്ഷത വഹിച്ചു.
ഒക്ടോബര്‍ പതിനൊന്നാം തീയതി നിയമസഭയില്‍ ചര്‍ച്ചക്കെടുക്കുന്ന സ്വാശ്രയ കോളേജ് ഓര്‍ഡിനന്‍സിലെ പിഴവുകളും കുറവുകളും പരിഹരിക്കണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
താല്‍ക്കാലിക അഫിലിയേഷന് മാത്രമുള്ളതുകൊണ്ട് ഇത്തരം സ്ഥാപനങ്ങളില്‍ ജീവനക്കാരെ സ്ഥിരമായി നിയമിക്കാന്‍ ആവില്ല. ഇത് ഉറപ്പാക്കാതെ നിയമനത്തിന് ശേഷമുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ അര്‍ത്ഥശൂന്യമാണ്.
ഇപ്പോഴുള്ള വിധത്തില്‍ ഓര്‍ഡിനന്‍സ് പാസാക്കിയാല്‍ അത് പ്രശ്നങ്ങളുടെ വാതില്‍ തുറന്നു കൊടുക്കുന്നതിന് സമാനമായിരിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്കി.
യോഗത്തില്‍ ഡോ ചാക്കോ കാളംപറമ്പില്‍ (പ്രിന്‍സിപ്പല്‍ അല്‍ഫോന്‍സാ കോളേജ് താമരശ്ശേരി), റവ ഡോ ഷൈനി (പ്രിന്‍സിപ്പല്‍ ഹോളിക്രോസ് കോളേജ് കോഴിക്കോട്), റവ ഫാ പോള്‍ (പ്രിന്‍സിപ്പല്‍ നൈപുണ്യ കോളേജ് കൊരട്ടി), റവ ഫാ ബൈജു (പ്രിന്‍സിപ്പല്‍ നൈപുണ്യ കോളേജ് ചേര്‍ത്തല), റവ ഫാ ജേക്കബ് (പ്രിന്‍സിപ്പല്‍ ഭാരതമാതാ കോളേജ് ആലുവ), റവ ഫാ റോബിന് (ആലപ്പുഴ), റവ ഡോ സിജോയ് (കണ്ണൂര്‍) എന്നിവര്‍ പങ്കെടുത്തു.
അസോസിയേഷന് സെക്രട്ടറി ഫാ ബേബി സെബാസ്റ്റ്യന്‍ തോണിക്കുഴി നന്ദി പ്രകാശിപ്പിച്ചു.