പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിലെത്തുന്ന രോഗികളുടെ പരാതികൾക്ക് പരിഹാരം കണ്ട് നഗരസഭ. ടാറിംഗും കോൺക്രീററിംഗും പൊളിഞ്ഞും മണ്ണും മിററലും ഇളകി ചിതറിക്കിടന്ന ആശുപത്രി കെട്ടിടത്തിൻ്റെ പരിസരങ്ങളും മുറ്റങ്ങൾ മുഴുവനും പേവിംഗ് ടൈലുകൾ പാകി നഗരസഭ മനോഹരമാക്കി. മഴയത്ത് ചെളിയും വേനലിൽ പൊടിശല്യവുമായി കിടന്ന വിസ്തൃതമായ ആശുപത്രി പരിസരങ്ങൾ ഇൻ്റെർലോക്ക് ടൈലുകൾ വിരിച്ചതോടെ കുണ്ടും കുഴിയും മെറ്റൽ ചീളുകളും ഒഴിവായി പൊടിശല്യം പാടേ ഇല്ലാതായത് രോഗികൾക്കും എത്തിച്ചേരുന്ന വാഹനങ്ങൾക്കും സൗകര്യപ്രദമായി. ആശുപത്രി അധികൃതരുടേയും രോഗികളുടേയും നിരന്തര Read More…