എസ്.ഡി.പി.ഐയുടെ പിന്തുണ വേണ്ട സി.പി.എം

ഈരാറ്റുപേട്ട: നഗരസഭയില്‍ നാളെനടക്കാന്‍ പോകുന്ന ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ എല്‍.ഡി എഫ് സ്ഥാനാര്‍ഥിക്ക് എസ്.ഡിപിഐയുടെ പിന്തുണയുണ്ടെന്നത് വ്യാജ പ്രചാരണമാണെന്നും ഇടതുപക്ഷത്തിന് എസ്.ഡി.പി ഐ പോലുള്ള വര്‍ഗീയ സംഘടനയുടെ പിന്തുണ ആവിശ്യമില്ലന്നും സിപിഐഎം ഈരാറ്റുപേട്ട ലോക്കല്‍ സെക്രട്ടറി കെ എം ബഷീര്‍ അറിയിച്ചു.

നഗരസഭയില്‍ ശക്തമായ പ്രതിപക്ഷമായി തുടരുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ഭരണ കാലയളവില്‍ നടന്ന ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്ക് എസ്.ഡി.പി ഐ വോട്ട് നല്‍കുകയും സിപിഐഎമ്മിലെ ലൈല പരീത് ചെയര്‍പെഴ്‌സണ്‍ ആക്കുകയും തുടര്‍ന്ന് സത്യപ്രതിഞ ചെയ്തതിനു ശേഷം രാജി വെക്കുകയായിരുന്നു.

Advertisements

You May Also Like

Leave a Reply