സിപിഎം പ്രവര്‍ത്തകനു വെട്ടേറ്റ സംഭവം; സിപിഎം ആരോപണം അടിസ്ഥാനരഹിതമെന്ന് എസ്ഡിപിഐ ഈരാറ്റുപേട്ട

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയില്‍ സിപിഎം പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ എസ്ഡിപിഐ യെക്കതിരെ സിപിഎം ഉന്നയിക്കുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് എസ്ഡിപിഐ ഈരാറ്റുപേട്ട മുന്‍സിപ്പല്‍ പ്രസിഡന്റ് കെ.ഇ. റഷീദ് വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

ഇന്ന് രാവിലെ സിപിഎം പ്രവര്‍ത്തകനു നേരെ നടന്ന ആക്രമണത്തില്‍ എസ്ഡിപിഐ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് യാതൊരു പങ്കുമില്ല. കഴിഞ്ഞ ദിവസം നടന്ന മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ സിപിഎംന്റെ സിറ്റിംഗ് ഡിവിഷനുകളില്‍ ഉള്‍പ്പടെ കരുത്തുറ്റ പ്രകടനമാണ് കാഴ്ച വെച്ചതെന്നും പ്രബലമായ സിപിഎം വോട്ടുകള്‍ പോലും ഇത്തവണ എസ്ഡിപിഐ യ്ക്ക് അനുകൂലമായി ലഭിച്ചതിലുള്ള പരിഭ്രാന്തിയിലാണ് സിപിഎം ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്നും എസ്ഡിപിഐ പറഞ്ഞു.

Advertisements

നിലവില്‍ ഈരാറ്റുപേട്ടയിലോ പരിസര പ്രദേശങ്ങളിലോ എസ്ഡിപിഐ സിപിഎമ്മുമായി യാതൊരു വിധത്തിലുള്ള സംഘര്ഷങ്ങളിലോ, പ്രശ്‌നങ്ങളിലോ ഉള്‍പെട്ടില്ലെന്നും അതിനാല്‍ തന്നെ സിപിഎം ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്ന ഈ ആരോപണത്തില്‍ യാതൊരു കഴുമ്പുമില്ലായെന്നും കെ.ഇ. റഷീദ് പ്രസ്താവനയില്‍ അറിയിച്ചു.

You May Also Like

Leave a Reply