ഈരാറ്റുപേട്ട: നമ്മുടെ കേരളം നമ്മുടെ മലയാളം എന്ന പ്രമേയത്തിൽ കേരളത്തിലുടനീളം എസ്.ഡി.പി.ഐ വിവിധ പരുപാടികളോടെ കേരളപ്പിറവി ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി എസ്.ഡി.പി.ഐ. പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃതത്തിൽ ഈരാറ്റുപേട്ടയിൽ സാംസ്കാരിക ഘോഷയാത്ര നടത്തപെടുന്നു.
നാളെ രാവിലെ പത്ത് മണിക്ക് പി.എം.സി. ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന ഘോഷയാത്ര ചേന്നാട് കവല – സെൻട്രൽ ജംഗ്ഷൻ വഴി മുട്ടം കവലയിൽ സമാപിക്കും. തുടർന്ന് എസ്.ഡി.പി.ഐ. സംസ്ഥാന വൈസ് പ്രസിഡന്റ തുളസിധരൻ പള്ളിക്കൽ കേരള പിറവി സന്ദേശം നൽകും.
മണ്ഡലം പ്രസിഡന്റ അയ്യൂബ് ഖാൻ കാസിം, സെക്രട്ടറി അഡ്വ. റിയാസ് ഇടക്കുന്നു , ഖജാൻജി കെ.ഇ. റഷീദ്, വൈസ് പ്രസിഡന്റ് ജോർജ് മുണ്ടക്കയം, ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ സി.എച്ച്. ഹസീബ് , സെക്രട്ടറി സഫീർ കുരുവനാൽ എന്നിവർ സംസാരിക്കും.