ഈരാറ്റുപേട്ട- കുടുംബാരോഗ്യ കേന്ദ്രം താലൂക്ക് ആ ശുപത്രി ആയി ഉയർത്തണമെന്ന ജനകീയ ആവശ്യം നടപ്പിലാക്കാൻ സർക്കാർ തയ്യാറകണമെന്ന് എസ്.ഡി.പി ഐ ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ സി.എച്ച്. ഹസീബ് പറഞ്ഞു.
ഏഴര ചതുരശ്ര കിലോമീറ്ററിനുള്ളിൽ നാൽപ്പതിനായിരം ജനങ്ങളും , ആയിര കണക്കിന് അഥിതി തൊഴിലാളികളും തിങ്ങി പാർക്കുന്ന ഈരാറ്റുപേട്ടയിൽ മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഒരുക്കി തരാൻ സർക്കാറിന് ബാധ്യതയുണ്ട്.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ഉത്തരവ് ഉണ്ടായിട്ടും ഇത് നടപ്പിലാക്കാൻ കഴിയാത്ത സർക്കാർ നടപടി കടുത്ത വിവേചനമാണെന്ന് ഹസീബ് പറഞ്ഞു
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19