സിപിഐഎം പ്രവർത്തകനെതിരെ വധശ്രമം പ്രതികൾ പിടിയിൽ: പിടിയിലായത് നിരവധി കേസിലെ പ്രതികളായ എസ്ഡിപിഐ പ്രവർത്തകർ

ഈരാറ്റുപേട്ട : സിപിഐഎം തെക്കേക്കര ബ്രാഞ്ച് കമ്മിറ്റി അംഗം നൂർ സലാം വധശ്രമ കേസിലെ പ്രതികൾ പിടിയിൽ.

എസ് ഡി പി ഐ പ്രവർത്തകരായ തൈപറമ്പിൽ മുനീർ (27),പറമ്പുകാട്ടിൽ ഷെഹനാസ് (23)കൊച്ചുപറമ്പിൽ അൽത്താഫ് (23) എന്നിവരണ് പോലീസിന്റെ പിടിയിലായത്.

Advertisements

എസ് എഫ് ഐ മുൻ ഏരിയ സെക്രട്ടറി,ജില്ലാ കമ്മിറ്റി അംഗം എന്നിവരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ് അടക്കം നിരവധി ക്രിമിനൽ കേസിലെ പ്രതികളാണ് ഇവർ.

പ്രതികൾക്കെതിരെ കൊലപാതക ശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്. തിങ്കളാഴ്ച പ്രതികളെ കോടതിയിൽ ഹാജരാക്കും. ഈരാറ്റുപേട്ട സർക്കിൾ പ്രസാദ് എബ്രഹാം,എസ് ഐ അനുരാജ് എന്നിവരുടെ നേതൃത്വതിലാണ് പ്രതികളെ പിടിക്കൂടിയത്.

You May Also Like

Leave a Reply