അംഗപരിമിതര്‍ക്ക് സ്‌കൂട്ടര്‍; അപേക്ഷ ക്ഷണിച്ചു

ജില്ലാ പഞ്ചായത്ത് കിടങ്ങൂര്‍ ഡിവിഷനിലെ അംഗപരിമിതര്‍ക്കായി നടപ്പാക്കുന്ന സൈഡ് വീല്‍ സ്‌കൂട്ടര്‍ വിതരണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 40 ശതമാനത്തിലധികം അംഗപരിമിതിയുള്ളവരെയാണ് പരിഗണിക്കുന്നത്.

സ്വന്തമായി വാഹനം ഇല്ലാത്തവരും ലേണേഴ്സ് ലൈസന്‍സ് ഉള്ളവരുമായിരിക്കണം. ഭിന്നശേഷിക്കാര്‍ക്കായുള്ള ഗ്രാമസഭ അംഗീകരിച്ച ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കണം.

Advertisements

അപേക്ഷ ഒക്ടോബര്‍ 31ന് വൈകുന്നേരം നാലു വരെ ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍- 0481 2563980.

You May Also Like

Leave a Reply