chennad

ചേന്നാട് സെന്റ് മരിയ ഗോരോത്തീസ് ഹൈസ്കൂളിൽ സയൻസ് കാർണിവൽ

ചേന്നാട്: മായം ചേരാത്ത നാടൻ ഭക്ഷണ പത്ഥാർത്ഥങ്ങളുടെ പ്രദർശനം ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂളിൽ. വിദ്യാർത്ഥികൾ ഒരുക്കുന്ന സയൻസ് ഫെസ്റ്റുവെൽ നാളെ രാവിലെ 10.30 മുതൽ സ്കൂൾ ഹാളിൽ നടക്കും.

സ്കൂൾ മാനേജർ ഫാദർ അബ്രാഹം കുളമാക്കൽ കാർണിവൽ ഉദ്ഘാടനം ചെയ്യും. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസി എസ് എ ച്ച്, പി.ടി.എ പ്രസിഡന്റ് സിബി അരിമറ്റം തുടങ്ങിയവർ പ്രസംഗിക്കും.

കപ്പ, ചേന കാച്ചിൽ ചക്ക എന്നിവ കൊണ്ടുള്ള വിഭവങ്ങൾ, വിവിധ തരത്തിലുള്ള പലഹാരങ്ങൾ എന്നിവ വിദ്യാർത്ഥികൾ പ്രദർശിപ്പിക്കും. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും മേളയിൽ സജീവമാകും. കൂടാതെ ഭക്ഷണ പഥാർത്ഥങ്ങളിലെ മായം കണ്ടത്തൽ,ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ക്ലാസ്സുകൾ, കലാ പരിപാടികൾ എന്നിവയും നടക്കും.

പൊതുജനങ്ങൾക്കും മേള കാണാൻ അവസരം ഒരുക്കിയിട്ടുണ്ട്. മേളയുടെ വിജയത്തിനായി വിപുലമായ കമ്മറ്റി രൂപികരിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസി എസ് എച്ച്, സിനാ ജോസഫ്, ലിൻസി സെബാസ്റ്റ്യൻ, : സിജോ ജോസഫ്, ജിസാ ജെയ്സൺ, സിസ്റ്റർ ജോസ്മി എസ് എച്ച് എന്നിവർ നേതൃത്വം നല്കും.

Leave a Reply

Your email address will not be published.