കണ്ണൂരില്‍ വിദ്യാര്‍ത്ഥിയുടെ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമം; പ്രാധാന അധ്യാപകന്‍ അറസ്റ്റില്‍

കണ്ണൂര്‍: പാനൂരില്‍ വിദ്യാര്‍ത്ഥിയുടെ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രാധാന അധ്യാപകനെ പാനൂര്‍ പോലീസ് അറസ്റ്റു ചെയ്തു. ഈസ്റ്റ് വള്ള്യായി യു.പി സ്‌കൂളിലെ പ്രധാന അധ്യാപകനായ ചെറുവാഞ്ചേരി ചീരാറ്റ സ്വദേശി വി.പി വിനോദാണ് അറസ്റ്റിലായത്.

ടെക്സ്റ്റ് ബുക്ക് വിതരണവുമായി ബന്ധപ്പെട്ട് സ്‌കൂളിലേക്ക് വിളിച്ചു വരുത്തിയ വിദ്യാര്‍ഥിയുടെ മാതാവിനെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. ഈ മാസം ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഈ വര്‍ഷമാണ് വിനോദ് പ്രധാന അധ്യാപകനായി ഇവിടെ ചുമതലയേറ്റത്.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply