കോവിഡ് പ്രതിരോധത്തില്‍ കൈമെയ് മറന്ന് സ്‌കൂള്‍ ഹെല്‍ത്ത് നഴ്‌സുമാര്‍, ശബളം വര്‍ധിപ്പിക്കണമെന്ന് നിവേദനം നല്‍കി

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്‌കൂള്‍ ഹെല്‍ത്ത് നഴ്‌സുമാര്‍ക്ക് ശബളം വര്‍ധിപ്പിക്കണമെന്ന നിവേദനവുമായി ഓള്‍ കേരള സ്‌കൂള്‍ ഹെല്‍ത്ത് നേഴ്‌സ് യൂണിയന്‍ (സി ഐ ടി യു). കുറഞ്ഞത് 10,000 രൂപയെങ്കിലും വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് സംഘടന മുഖ്യമന്ത്രിക്കു നിവേദനം നല്‍കി.

ദേശീയ ആരോഗ്യ മിഷന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യവകുപ്പിന് കീഴില്‍ പത്തുവര്‍ഷമായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തുവരുന്ന സ്‌കൂള്‍ ഹെല്‍ത്ത് നേഴ്‌സ് (ആര്‍.ബി.എസ്.കെ)ക്ക് കോവിഡ് പ്രത്യേക ഡ്യൂട്ടിയാണ് നിലവിലുള്ളത്.

കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് സ്വാബ് കളക്ഷന്‍, ക്വാറന്റയിന്‍ സെന്റര്‍, കൊറോണ കണ്‍ട്രോള്‍ സെല്‍, കൊറോണ കെയര്‍ സെന്റര്‍ എന്നിവിടങ്ങളിലും കോണ്‍ടാക്ട് ട്രേസിംഗ് ആന്‍ഡ് സര്‍വൈലന്‍സ്, എക്‌സാം സെന്റര്‍, ചെക്ക് പോസ്റ്റ്, റെയില്‍വേ -ബസ്സ്റ്റാന്‍ഡ് ഡേറ്റാ എന്‍ട്രി മുതലായ ജോലികളും ചെയ്യുന്നത് സ്‌കൂള്‍ ഹെല്‍ത്ത് നഴ്‌സുമാരാണ്.

ജോലിഭാരവും ജീവിതചെലവും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ ഹെല്‍ത്ത് നഴ്‌സുമാര്‍ക്ക് കുറഞ്ഞത് 10,000 രൂപയെങ്കിലും ശമ്പളവര്‍ധന തരണമെന്ന് അപേക്ഷിച്ചു കൊണ്ട് സംഘടയുടെ സംസ്ഥാന പ്രസിഡന്റ് കെപി മേരി, സംസ്ഥാന ജനറല്‍ സെക്രട്ടറി ഷിന്റില്‍ മാത്യു എന്നിവര്‍ നിവേദനം മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചു.

join group new

You May Also Like

Leave a Reply