ഭരണങ്ങാനം:വിശുദ്ധ അൽഫോൻസാമ്മയുടെ സ്വർഗ്ഗ പ്രവേശനത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷ വേളയിൽ എഫ്.സി.സി. ഭരണങ്ങാനം അൽഫോൻസാ ജ്യോതി പ്രോവിൻസ് തിരുന്നാൾ ദിനമായ ജൂലൈ 28-ന് ഭരണങ്ങാനം സെന്റ് അൽഫോൻസാ തീർത്ഥാടന ദേവാലയത്തിൽ വച്ച് 75 കുട്ടികൾക്ക് 10000 രൂപ വച്ച് സ്കോളർഷിപ്പ് നല്കുന്നത്തിന്റെ വിതരണ ഉദ്ഘാടനം അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി നിർവഹിച്ചു.
പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, തീർത്ഥാടന കേന്ദ്രം റെക്ടർ വെരി. റവ ഫാ ജോസ് വള്ളോം പുരയിടം, എഫ്. സി. സി ഭരണങ്ങാനം പ്രൊവിൻഷ്യൽ സുപ്പീരിയർ സി. ആനി കല്ലറങ്ങാട്ട്, കൗൺസിലർ സി. അൻസീലിയ എന്നിവർ സന്നിഹിതരായിരുന്നു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19