പോളിംഗ് ബൂത്തില്‍ സൂപ്പര്‍താരമായി സായാബോട്ട്

മാസ്‌ക് കൃത്യമായി ധരിച്ചിട്ടില്ലേ? അപ്പോള്‍ വരും നിര്‍ദേശം; മാസ്‌ക് കൃത്യമായി ധരിക്കൂ… സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കിയില്ലെങ്കിലോ നേരിട്ട് കൈകളിലേക്ക് സാനിറ്റൈസര്‍ ഒഴിച്ചു നല്‍കും.

തൃക്കാക്കര കമ്മ്യൂണിറ്റി ഹാളില്‍ പ്രവര്‍ത്തിക്കുന്ന പോളിങ് ബൂത്തില്‍ വോട്ട് ചെയ്യാന്‍ എത്തുന്നവര്‍ക്ക് കോവിഡ് നിയന്ത്രണങ്ങള്‍ മാത്രമല്ല പുതുമ; കൂട്ടത്തില്‍ അത്ഭുതപ്പെടുത്താന്‍ അസിമോവ് റോബോട്ടിക്‌സ് തയ്യാറാക്കിയ സായാബോട്ടും ഉണ്ട്.

Advertisements

പോളിങ് കേന്ദ്രത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് സായാബോട്ടിന്റെ ചുമതല.

വോട്ടിങ്ങിനായി വരുന്ന വോട്ടര്‍മാര പരിശോധിച്ച് മാസ്‌ക് ധരിച്ചിട്ടുണ്ടോ, ഉണ്ടെങ്കില്‍ വേണ്ടവിധം ആണോ ധരിച്ചിരിക്കുന്നത്, ശരീരതാപനില സാധാരണ അവസ്ഥയില്‍ ആണോ, സാനിറ്റേഷന്‍ ചെയ്തതിനു ശേഷമാണോ ബൂത്തിലേക്ക് പ്രവേശിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ കേവലം ഒരു മിനിറ്റില്‍ താഴെ സമയം കൊണ്ട് സായാബോട്ട് പരിശോധിക്കും. സാനിറ്റൈസര്‍ റോബോട്ട് തന്നെ വിതരണം ചെയ്യും.

താപനില കൂടുതലാണെങ്കില്‍ പോളിംഗ് ഓഫീസറുമായി ആയി ബന്ധപ്പെട്ട് പ്രത്യേകം വോട്ട് ചെയ്യാനുള്ള സൗകര്യങ്ങള്‍ തേടാന്‍ ആവശ്യപ്പെടും. കൂടാതെ അതെ ഒന്നില്‍ കൂടുതല്‍ ആളുകള്‍ അടുത്ത് നില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ സോഷ്യല്‍ ഡിസൈന്‍ സിംഗ് പാലിക്കേണ്ടതിന്റെ ആവശ്യം ബോധ്യപ്പെടുത്തും.

കളമശേരി സ്റ്റാര്‍ട്ട്അപ്പ് വില്ലേജ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അസിമോവ് റോബോട്ടിക്‌സ് ആണ് സായാ ബോട്ടിന്റെ നിര്‍മാണത്തിന് പിന്നില്‍. രണ്ടു ദിവസം കൊണ്ടാണ് നിലവിലുള്ള റോബോട്ടിനെ ഇത്തരത്തില്‍ സജ്ജീകരിച്ചത്.

You May Also Like

Leave a Reply